കൊല്ലം: കർഷകരിൽ നിന്ന് പരമാവധി നെല്ല് സംഭരിക്കാൻ ലക്ഷ്യമിട്ട് സപ്ലൈകോ ആരംഭിച്ച രജിസ്ട്രേഷനിൽ ഇതിനകം പങ്കാളികളായത് 89, 128 കർഷകർ. ഡിസംബർ ഒന്നിനാരംഭിച്ച രജിസ്ട്രേഷനിൽ 1,55,573 ഏക്കർ കൃഷി ഭൂമിയിലെ നെല്ല് സപ്ലൈകോയ്ക്ക് നൽകാനാണ് കർഷകർ സന്നദ്ധത അറിയിച്ചത്. ജനുവരി രണ്ടാം വാരത്തോടെ 25.30 രൂപ നിരക്കിൽ നെല്ല് സംഭരണം ആരംഭിക്കും.
കഴിഞ്ഞ സാമ്പത്തികവർഷം കിലോയ്ക്ക് 23.30 രൂപ നിരക്കിലായിരുന്നു സംഭരണം. നെല്ല് സംഭരിച്ച് അഞ്ച് ദിവസത്തിനുള്ളിൽ പണം കർഷകരുടെ ബാങ്ക് അക്കൗണ്ടിലെത്തും. സപ്ലൈകോയുമായി കരാർ ഏർപ്പെട്ടിരിക്കുന്ന ബാങ്കുകളുടെ അക്കൗണ്ട് നമ്പരാണ് രജിസ്ട്രേഷൻ സമയത്ത് സമർപ്പിക്കേണ്ടത്. എസ്.ബി.ഐ, കാനറ ബാങ്ക്, ഫെഡറൽ ബാങ്ക്, ജില്ലാ സഹകരണ ബാങ്ക്, വിജയാ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഒഫ് ഇന്ത്യ, സൗത്ത് ഇന്ത്യൻ ബാങ്ക്, കേരള ഗ്രാമീൺ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നീ ബാങ്കുകളാണ് സപ്ലൈകോയുമായി കരാറിലേർപ്പെട്ടിട്ടുള്ളത്.
സപ്ലൈകോയുടെ www.supplycopaddy.in എന്ന വെബ് സൈറ്റ് മുഖേനെയാണ് കർഷകർ രജിസ്ട്രേഷൻ നടത്തേണ്ടത്. ഒരു കർഷകന് രജിസ്റ്റർ ചെയ്യാവുന്ന പരമാവധി പരിധി അഞ്ച് ഏക്കറാണ്. സ്വയം സഹായ സംഘങ്ങൾക്കും ഗ്രൂപ്പ് അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവർക്കും 25 ഏക്കർ വരെ രജിസ്റ്രർ ചെയ്യാം. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് 43 മില്ലുകളുമായാണ് ധാരണാപത്രം ഒപ്പിട്ടത്. ഈ സാമ്പത്തിക വർഷം ഇതുവരെ 0.84 ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിക്കാനായി. അഞ്ച് കർഷകർ മാത്രം രജിസ്റ്റർ ചെയ്‌ത കോഴിക്കോടാണ് ഏറ്റവും പിന്നിൽ.
46,689 കർഷകർ രജിസ്റ്റർ ചെയ്‌ത പാലക്കാടാണ് നെല്ല് സംഭരണ രജിസ്ട്രേഷനിൽ മുൻപിൽ. കഴിഞ്ഞ സാമ്പത്തിക വർഷം 4.84 ലക്ഷം മെട്രിക് ടൺ നെല്ലാണ് ആകെ സംഭരിച്ചത്.
രജിസ്റ്റർ ചെയ്‌ത കർഷകരും കൃഷിഭൂമിയും
ജില്ല, കർഷകരുടെ എണ്ണം, കൃഷിഭൂമി (ഏക്കറിൽ )
തിരുവനന്തപുരം: 662 1031
കൊല്ലം: 224 529.34
പത്തനംതിട്ട: 827 1935.25
ആലപ്പുഴ: 15080 28135.3
കോട്ടയം: 7100 13442.24
ഇടുക്കി: 22 36.81
എറണാകുളം: 450 741.17
തൃശൂർ: 13179 18785.06
പാലക്കാട്: 46689 81678.06
മലപ്പുറം: 1403 3530.28
കോഴിക്കോട്: 5 9.16
വയനാട്: 3226 5257.4
കണ്ണൂർ: 111 170.87
കാസർകോട്: 150 295.18
89, 128 കർഷകർ ഇതിനകം രജിസ്റ്റർ ചെയ്‌തു
89, 128
നെല്ല് സംഭരണത്തിന് രജിസ്റ്റർ ചെയ്തത് 89, 128 കർഷകർ
1,55,573
കൃഷി ഭൂമി
0.84
നെല്ല് സംഭരണം സാമ്പത്തിക വർഷം ഇതുവരെ 0.84 ലക്ഷം മെട്രിക് ടൺ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |