ന്യൂഡൽഹി: ലോക്ക് ഡൗൺ കാലത്ത് വരുമാനമെല്ലാം നിലച്ച് പാപ്പരായ കെജ്രിവാൾ സർക്കാരിന് ആശ്വാസമായി കുടിയന്മാർ. മദ്യവിൽപ്പന ശാലകൾ തുറക്കുകയും നികുതി കുത്തനെ കൂട്ടുകയും ചെയ്തതോടെ രണ്ടാഴ്ച കൊണ്ട് നൂറു കോടി രൂപയാണ് ഇവർ സമ്മാനിച്ചത്. ലോക്ക് ഡൗൺ കാലത്ത് 70 ശതമാനം നികുതി മദ്യത്തിന് കൂട്ടി മദ്യപാനികളെ പിഴിയുകയാണെന്നും ചിലർ ആരോപിച്ചിരുന്നു. എന്നാൽ ഇതൊന്നും വക വെക്കാതെയായിരുന്നു വിൽപ്പന. ഒന്നര മാസത്തോളം ഒരുതുള്ളി പോലും മദ്യം ലഭിക്കാതെ വലഞ്ഞവരെല്ലാം കിട്ടിയ അവസരം മുതലെടുത്ത് മദ്യം വാങ്ങാനെത്തി. ഇതാണ് വരുമാന വർദ്ധനയ്ക്ക് സഹായകമായത്. മദ്യത്തിന് പുറമെ പെട്രോളിനും ഡീസലിനുമുള്ള നികുതിയും മുപ്പത് ശതമാനമാക്കി കൂട്ടിയിരുന്നു. ഏപ്രിലിൽ 323 കോടി രൂപ നികുതി വരുമാനം ലഭിച്ചിടത്ത് മെയ് ആദ്യ മൂന്നാഴ്ച കൊണ്ട് തന്നെ 600 കോടി രൂപ ലഭിച്ചു. സർക്കാർ മദ്യശാലകൾക്ക് പുറമേ ശനിയാഴ്ച മുതൽ 66 സ്വകാര്യ മദ്യശാലകൾ കൂടി തുറക്കാനാണ് തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |