അടൂർ : വീട്ടിലെത്തിച്ചുള്ള തെളിവെടുപ്പിലുടനീളം വികാരാധീനനായിരുന്ന സൂരജ് പിതാവ് സുരേന്ദ്രനോട് ' അച്ഛാ ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. എല്ലാം എന്റെ ചുമലിൽ കെട്ടിവയ്ക്കുകയാണ് ' എന്നു വിളിച്ചുപറഞ്ഞു.
'എന്റെ മോനെ അവർ അപായപ്പെടുത്തും. അച്ഛനെയും സഹോദരിയെയും കൊലപ്പെടുത്തും. എന്നെ മർദ്ദിച്ചാണ് കുറ്റം സമ്മതിപ്പിച്ചത്. എന്റെ വിരലടയാളം പൊലീസ് ബലാൽക്കാരമായി ശേഖരിച്ച് ഉത്രയുടെ വീട്ടിൽ കൊണ്ടുപോയി പതിക്കുകയായിരുന്നു ' എന്ന് മാദ്ധ്യമപ്രവർത്തകരോടും സൂരജ് പറഞ്ഞു. ഇതിനിടെ പൊലീസ് ബലമായി സൂരജിനെ ജീപ്പിൽ കയറ്റിക്കൊണ്ടുപോയി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |