ബോളിവുഡ് ലോകത്തെ ഗ്ലാമർ നടിയും മോഡലുമാണ് ബിപാഷ ബസു. മേക്കപ്പില്ലാതെയുള്ള പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണിപ്പോൾ താരം. ബ്രൗൺ ഗേൾ എന്ന് കുറിച്ചുകൊണ്ടാണ് ചിത്രങ്ങൾ ബിപാഷ പങ്കുവച്ചിരിക്കുന്നത്. നിങ്ങളെ സ്നേഹിക്കൂ എന്നും താരം കുറിച്ചിട്ടുണ്ട്. നിരവധി പേർ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്. ഭർത്താവും നടനുമായ കരൺ സിങ് ഗ്രോവറും താരത്തിന്റെ ചിത്രങ്ങൾക്ക് കമന്റ് ചെയ്തു.ഫിറ്റ്നസിൽ ഏറെ പ്രാധാന്യം നല്‍കുന്ന ബിപാഷ അടുത്തിടെ ഷൂ ചലഞ്ച് ഏറ്റെടുത്ത് രംഗത്തെത്തിയിരുന്നു. ഏഷ്യയിലെ ഏറ്റവും സെക്‌സിയായ സ്ത്രീയായി ഒരു കാലത്ത് ബോളിവുഡ് വാഴ്ത്തിയിരുന്ന നടിയാണ് ബിപാഷ.
ബോളിവുഡിന് പുറമെ തമിഴ്, തെലുങ്ക്, ബംഗാളി, ഇംഗ്ലീഷ് ചിത്രങ്ങളിൽ ബിപാഷ അഭിനയിച്ചിട്ടുണ്ട്. കൊൽക്കത്തയിൽ കുടുംബവേരുകളുള്ള ബിപാഷ ജനിച്ചതും വളർന്നതും ഡൽഹിയിലായിരുന്നു. 1996 ലെ സൂപ്പർ മോഡൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയതോടെ ബിപാഷ മോഡലിംഗിലേക്ക് തിരിഞ്ഞു. ശേഷം 2001ൽ അജ്നബീ എന്ന സിനിമയിലൂടെ അരങ്ങേറി. ഇതിനകം അമ്പതിലേറെ സിനിമകളിൽ അഭിനയിച്ച് കഴിഞ്ഞിട്ടുണ്ട്. അബ്ബാസ് മസ്താൻ സംവിധാനം ചെയ്ത അജ്നബീ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ശേഷം 2002ൽ വിക്രം ഭട്ട് സംവിധാനം ചെയ്ത രാസ് എന്ന സിനിമയിൽ അഭിനയിച്ചതോടെയാണ് ഏറെ ശ്രദ്ധ നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |