ന്യൂഡൽഹി:കൊവിഡ് ഇളവുകളുടെ ഭാഗമായി ജൂൺ ഒന്നുമുതൽ ആരാധാനാലയങ്ങൾ തുറക്കാൻ പശ്ചിമബംഗാൾ തീരുമാനിച്ചു. ഒരേസമയം പത്തുപേരിൽ കൂടുതൽ പാടില്ല.
-ബംഗാൾ മന്ത്രി സുജിത് ബോസിനും ഭാര്യയ്ക്കും വീട്ടുജോലിക്കാരിക്കും കൊവിഡ് സ്ഥിരീകരിച്ചു
-കൊൽക്കത്തയിലെ യുദ്ധകപ്പൽ നിർമ്മാണ ശാലയായിലെ സി.ഐ.എസ്.എഫ് ജവാൻ സുശാന്തകുമാർ ഘോഷ് ( 58) കൊവിഡ് ബാധിച്ച് മരിച്ചു. ഇവിടെ മരിക്കുന്ന രണ്ടാമത്തെ സി.ഐ.എസ്.എഫുകാരനാണ്. രാജ്യത്ത് സി.ഐ.എസ്.എഫിലെ നാലാമത്തെ മരണമാണിത്.
-തമിഴ്‌നാട്ടിൽ രോഗമുക്തി 54.4 ശതമാനമാണെന്നും ഇത് രാജ്യത്തെ ഉയർന്നനിരക്കാണെന്നും മുഖ്യമന്ത്രി എടപ്പാടി പളനിസാമി.
-ഡൽഹി എയിംസിൽ രണ്ടു റസിഡന്റ് ഡോക്ടർമാർ ഉൾപ്പെടെ 11 ആരോഗ്യപ്രവർത്തകർക്ക് കൂടി കൊവിഡ്. എയിംസിൽ കൊവിഡ് ബാധിക്കുന്ന ആരോഗ്യപ്രവർത്തകരുടെ എണ്ണം 206 ആയി.
-ഡൽഹിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ ജൂനിയർ ഉദ്യോഗസ്ഥന് കൊവിഡ്. ഇ.ഡിയിലെ ആദ്യ കൊവിഡ് കേസാണിത്.
-മഹാരാഷ്‌ട്രയിൽ 24 മണിക്കൂറിനിടെ 116 പൊലീസുകാർക്ക് കൂടി കൊവിഡ്. സംസ്ഥാനത്ത് ആകെ
2211 പൊലീസുകാർക്ക് രോഗം. മുംബയിൽ ഒരു ഹെഡ് കോൺസ്റ്റബിൾ കൂടി മരിച്ചതോടെ പൊലീസിലെ കൊവിഡ് മരണം 25.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |