
വാഷിംഗ്ടൺ: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീൻ ഫയലുകളിൽ നിന്ന് നീക്കം ചെയ്ത യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ ചിത്രങ്ങൾ പുനഃസ്ഥാപിച്ച് നീതിന്യായ വകുപ്പ്.ജെഫ്രി എപ്സ്റ്റീന്റെ 16ഓളം ചിത്രങ്ങൾ വെബ്സൈറ്റിൽ നിന്ന് കാണാതായത്.സമൂഹമാധ്യമങ്ങളിലെ വ്യാപക പ്രതികരണങ്ങൾക്ക് ശേഷം ചിത്രങ്ങൾ പുനഃസ്ഥാപിച്ചത്.സൂക്ഷ്മ നിരീക്ഷണത്തിന് ശേഷം എപ്സീറ്റിന്റെ ഇരകളുടെ ചിത്രങ്ങളല്ല ഇതിൽ ഉള്ളതെന്ന് ഉറപ്പിച്ച ശേഷമാണിത്.ഇരകളുടെ ഐഡന്റിറ്റി സംരക്ഷിക്കുന്നതിനായാണ് ഫോട്ടോകൾ നീക്കിയതെന്നായിരുന്നു നീതിന്യായ വകുപ്പിന്റെ ന്യായീകരണം.ഈ ചിത്രങ്ങളിൽ മാറ്റം വരുത്തിയിട്ടുമില്ല.
എപ്സ്റ്റീനൊപ്പമുള്ള ട്രംപിന്റെയും മെലാനിയ ട്രംപിന്റെയും ഫോട്ടോകളും സ്ത്രീകളുടെ നഗ്ന ശരീരത്തിന്റെ ചിത്രീകരണങ്ങളുമാണ് വെള്ളിയാഴ്ച വെബ്സൈറ്റിൽ പോസ്റ്റ് ചെയ്തിരുന്നത്.ട്രംപ് ഒരു കൂട്ടം സ്ത്രീകൾക്കൊപ്പം നിൽക്കുന്ന ഫോട്ടോയാണ് പുനഃസ്ഥാപിച്ചതിൽ ഒന്ന്.ഭാര്യ മെലാനിയ, എപ്സ്റ്റീൻ, അയാളുടെ പങ്കാളി ഗിസ്‌ലെയ്ൻ മാക്‌സ്‌വെൽ എന്നിവരോടൊപ്പം നിൽക്കുന്ന ചിത്രമാണ് മറ്റൊന്ന്.ട്രംപുമായുള്ള എപ്സ്റ്റീന്റെ ചിത്രങ്ങൾ കാണാതായതിൽ ഓവർസൈറ്റ് കമ്മിറ്റിയിലെ ഡെമോക്രാറ്റ് അംഗങ്ങൾ വിഷയം കൈകാര്യം ചെയ്യുന്നതിൽ സുതാര്യത വേണമെന്ന് ആവശ്യപ്പെട്ടു.മുൻ പ്രസിഡന്റ് ബിൽ ക്ലിന്റനുൾപ്പെടെ നിരവധി പ്രമുഖരുടെ എപ്സ്റ്റീനൊപ്പമുള്ള ചിത്രങ്ങൾ പുറത്തുവന്നത് യു.എസിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്.എപ്‌സ്റ്റീൻ ഫയലുകൾ പുറത്തുവിടാനുള്ള ബില്ലിന് കഴിഞ്ഞ മാസം യു.എസ് ജനപ്രതിനിധിസഭയും സെനറ്റും അംഗീകാരം നൽകിയിരുന്നു. ഇതുപ്രകാരം വെള്ളിയാഴ്ച ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് തങ്ങളുടെ വെബ്സൈറ്റിലൂടെ ആയിരക്കണക്കിന് രേഖകൾ പുറത്തുവിടുകയായിരുന്നു. എപ്സ്റ്റീനുമായി ബന്ധപ്പെട്ട ചിത്രങ്ങളും കത്തുകളും രേഖകളുമൊക്കെയാണ് എപ്‌സ്റ്റീൻ ഫയലുകൾ എന്നറിയപ്പെടുന്നത്. പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെയടക്കം കടത്തിക്കൊണ്ടു പോയി പല ഉന്നതർക്കും കാഴ്ച വെച്ച പീഡനക്കേസിലെ പ്രതിയാണ് ജെഫ്രി എപ്സ്റ്റീൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |