ഓടനാവട്ടം: മുൻവൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ ടാപ്പിംഗ് കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. വാപ്പാല സ്വദേശി സാബുവാണ് (26) പൂയപ്പള്ളി പൊലീസിന്റെ പിടിയിലായത്. വാപ്പാല പടിഞ്ഞാറ്റിൻകര താന്നിക്കുന്നിൽ വീട്ടിൽ സന്തോഷിനാണ് (26) കുത്തേറ്റത്. പൂയപ്പള്ളി സി.ഐ വിനോദ് ചന്ദ്രന്റെ നേതൃത്വത്തിൽ എസ്.ഐ രാജൻബാബു, എ.എസ്.ഐ ചന്ദ്രകുമാർ, സി.പി.ഒ ലിജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |