മുട്ടം: കോഴി ബിരിയാണിയുടെ അവശിഷ്ടം തള്ളാനും വിദൂര സ്ഥലങ്ങളിൽ നിന്ന് വാഹനത്തിൽ ജനം മുട്ടത്തേക്ക് വരികയാണോ എന്നാണ് ഏവരുടെയും സംശയം.പച്ചക്കറി,ഇറച്ചി,മത്സ്യം, ശൗചാലയ മാലിന്യങ്ങൾ മുട്ടം പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിലുള്ള റോഡരുകിൽ തള്ളുന്നത് പതിവായിരുന്നു.ഇതിനെതിരെ മുട്ടം പൊലീസും പഞ്ചായത്ത് ഭരണ സമിതിയും രംഗത്ത് വന്നതോടെ മാലിന്യം തള്ളുന്നതിന് കുറവ് വന്നിരുന്നു.എന്നാൽ കഴിഞ്ഞ ദിവസം രാത്രി
പെരുമറ്റം മുസ്ലിം പള്ളിക്ക് സമീപം വീണ്ടും മാലിന്യം തള്ളി.പ്ലാസ്റ്റിക്ക് കൂടിലും ന്യൂസ് പേപ്പറിലും പൊതിഞ്ഞ ദുർഗന്ധം വമിക്കുന്ന കോഴി ബിരിയാണിയുടെ അവശിഷ്ടമാണ് ഇപ്രാവശ്യം തള്ളിയത്.ഇത് വഴി രാത്രിയിൽ വാഹനത്തിൽ കടന്ന് പോയ ആരെങ്കിലും ആകാം ഇത് ചെയ്തത് എന്നാണ് പ്രദേശ വാസികൾ പറയുന്നത്.ദുർഗന്ധം വമിക്കുന്ന അവശിഷ്ടം തെരുവ് നായ്ക്കൾ വലിച്ചിഴച്ച് തൊടുപുഴയാറിന്റെ തീരത്തും ഇട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |