പെരിന്തൽമണ്ണ: മൂർക്കനാട് കീഴ്മുറി കടവിൽ മണൽ കടത്താൽ ഉപയോഗിച്ചിരുന്ന വള്ളങ്ങൾ കൊളത്തൂർ പോലീസ് പിടിച്ചെടുത്തു നശിപ്പിച്ചു. കുന്തിപ്പുഴയിൽ രാത്രി മണൽ കടത്തുവാൻ വള്ളങ്ങൾ പുഴയിൽ താഴ്ത്തിയ നിലയിൽ ആയിരുന്നു. തിരുവേഗപ്പുറ പഞ്ചായത്ത് പരിധിയിലുള്ള പുഴയുടെ തീരങ്ങളിൽ നിന്ന് പുലർച്ചെ മണൽ ചാക്കുകളിൽ നിറച്ച് തോണികളിൽ കീഴ്മുറിയിലുള്ള കടവിൽ കരക്കടുപ്പിച്ച് ടിപ്പറുകളിൽ കടത്തുകയായിരുന്നു പതിവെന്ന് കൊളത്തൂർ ഇൻസ്പെക്ടർ പി.എം ഷമീർ അറിയിച്ചു. പുഴയുടെ മദ്ധ്യഭാഗത്ത് നാല് മീറ്റർ താഴ്ചയിൽ മുക്കിയിട്ടിരുന്ന തോണികൾ കൊളത്തൂർ പൊലീസ് സ്റ്റേഷനിലെ സിപിഒമാരായ സത്താർ, ഷക്കീൽ, ഷംസു, പ്രവീൺ, സുരേഷ്, രഞ്ജിത്, ഹോം ഗാർഡ് സുനിൽ എന്നിവർ ചേർന്ന് മുങ്ങി എടുക്കുകയായിരുന്നു. മണൽ കടത്തിനെതിരെ ശക്തമായ നടപടി വരും ദിവസങ്ങളിലും തുടരുമെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ മണൽ കടത്തിന് 3 വാഹനങ്ങളും കൊളത്തൂർ പോലീസ് പിടിച്ചെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |