ന്യൂഡൽഹി:വിമാനത്തിൽ അടുത്ത സീറ്റുകളിൽ യാത്രക്കാരെ ഇരുത്തുന്നതിന് സിവിൽ ഏവിയേഷൻ മന്ത്രാലയം വിലക്കേർപ്പെടുത്തി. അടുത്തടുത്ത മൂന്നുസീറ്റുകളിൽ യാത്രക്കാരെ ഇരുത്തണമെങ്കിൽ മാസ്കും മുഖത്തെ ഷീൽഡും ഗൗണും വിമാന കമ്പനി നിർബന്ധമായും നൽകണമെന്നും നിർദ്ദേശമുണ്ട്. മദ്ധ്യഭാഗത്തെ സീറ്റിൽ യാത്രക്കാരെ ഇരുത്തുന്നത് കഴിവതും ഒഴിവാക്കുക. എന്നാൽ ഒരേ കുടുംബത്തിലെ അംഗങ്ങൾ അടുത്തടുത്ത സീറ്റുകളിൽ ഇരിക്കുന്നതുകൊണ്ട് കുഴപ്പമില്ല.
ലോക്ക് ഡൗണിനെത്തുടർന്ന് രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷമാണ് നിബന്ധനകളോടെ ആഭ്യന്തര വിമാനസർവീസുകൾ അടുത്തിടെ ആരംഭിച്ചത്. അധികം വൈകാതെ തന്നെ അന്താരാഷ്ട്ര വിമാനസർവീസുകളും ആരംഭിച്ചേക്കും.ലോക്ക് ഡൗണിനെത്തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ മദ്ധ്യഭാഗത്തെ സീറ്റുകൾ ഒഴിച്ചിടാനാവില്ലെന്നായിരുന്നു വ്യോമയാന മന്ത്രാലയത്തിന്റെ നേരത്തേയുള്ള നിലപാട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |