ന്യൂഡൽഹി: തൊഴിലാളികളുടെ പരാതികൾ സ്വീകരിക്കുന്നതിനും സഹായങ്ങൾ എത്തിക്കുന്നതിനും എല്ലാ സംസ്ഥാനങ്ങളിലും ജൂൺ 7 മുതൽ ഹെൽപ്പ്ലൈൻ ആരംഭിക്കാൻ കോൺഗ്രസ് പോഷക സംഘടനയായ അസംഘടിത തൊഴിലാളി കോൺഗ്രസ് തീരുമാനിച്ചു. ഔറംഗബാധിൽ ട്രെയിൻ കയറി മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ കുറഞ്ഞത് 5 ലക്ഷം രൂപ ധനസഹായം അനുവദിക്കണമെന്ന് ചെയർമാൻ അർബിന്ദ് സിംഗിന്റെ അദ്ധ്യക്ഷതയിൽ വീഡിയോ കോൺഫറൻസ് വഴി ചേർന്ന യോഗം ആവശ്യപ്പെട്ടു. ദേശീയ കോ-ഓർഡിനേറ്റർ അഡ്വ.അനിൽ ബോസ് പ്രമേയം അവതരിപ്പിച്ചു.
പാവപ്പെട്ട കുടുംബങ്ങൾക്ക് 10000 രൂപയും അസംഘടിത തൊഴിലാളികൾക്ക് 7500 രൂപയും നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്‌ഫർ ചെയ്യണം. കേന്ദ്രസർക്കാർ 5000 രൂപ വായ്‌പയായി നൽകുന്നത് മതിയാകില്ല. ജില്ലാ കേന്ദ്രങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് പ്രചാരണം നടത്തും. ദേശീയ പ്രതിനിധി സംഘം മരണപെട്ട തൊഴിലാളി കുടുംബങ്ങൾ സന്ദർശിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |