തിരുവനന്തപുരം: പമ്പയിലെ എക്കൽ നീക്കാൻ ജില്ലാ കളക്ടർ നടപടിയെടുത്താൽ വനംവകുപ്പിന് തടയാനാവില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ വനംമന്ത്രിയുടെ നിലപാടിനെ വാർത്താസമ്മേളനത്തിൽ തള്ളുകയും ചെയ്തു.
വനത്തിലൂടെ പോകുന്ന നദിയിലെ സകലതും വനത്തിനവകാശപ്പെട്ടതാണെന്ന തെറ്റിദ്ധാരണ ചിലർക്കുണ്ടാകാം. ദുരന്തപ്രതികരണ നിയമമനുസരിച്ച് ചെയ്യേണ്ട കാര്യങ്ങൾ ചെയ്യും. എക്കലിന്റെ കൂടെ മണലുമുണ്ടെങ്കിൽ മാനദണ്ഡമനുസരിച്ചേ വിൽക്കാനാകൂ. എക്കൽ നീക്കാൻ ടെൻഡർ നേടിയ സ്ഥാപനം മണൽ കൊണ്ടുപോകില്ല.
മണൽ വിൽക്കാനുള്ള അധികാരം സർക്കാരിന് മാത്രമാണ്. എന്നാൽ എക്കൽ അടിഞ്ഞ് നീരൊഴുക്ക് തടസപ്പെടുന്ന സ്ഥിതി മാറ്റേണ്ടതുണ്ട്. നേരത്തേ ഇതിനായി സ്വീകരിച്ച നടപടികൾ ഫലപ്രദമായില്ല. തുടർന്നാണ് ജില്ലാ കളക്ടർമാരോട് നടപടികളിലേക്ക് കടക്കാൻ നിർദ്ദേശിച്ചത്. പമ്പയിൽ എക്കൽ നീക്കുന്നതിലെ കാലതാമസം പരിശോധിക്കാനാണ് മുൻ ചീഫ്സെക്രട്ടറിയും ചീഫ്സെക്രട്ടറിയും ഡി.ജി.പിയും സ്ഥലം സന്ദർശിച്ചത്. അവിടെ കാര്യങ്ങൾ ശരിയായ ദിശയിലല്ലെന്നു ബോദ്ധ്യപ്പെട്ടപ്പോൾ ദുരന്തപ്രതികരണ നിയമമനുസരിച്ചുള്ള നടപടിക്ക് നിർദ്ദേശിച്ചു. അവർ പോയത് നല്ല ഉദ്ദേശ്യത്തോടെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |