തിരുവനന്തപുരം: അന്തർ ജില്ല ബോട്ട് സർവീസുകൾ ഇന്നു മുതൽ പുനരാരംഭിക്കും. ബസുകളിലെന്നപോലെ എല്ലാ സീറ്റിലും യാത്രക്കാരെ അനുവദിക്കുന്നതിനാൽ, നേരത്തെ വർദ്ധിപ്പിച്ച യാത്രാക്കൂലി പിൻവലിച്ചതായി മന്ത്രി എ.കെ.ശശീന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിന്നുള്ള യാത്ര അനുദിക്കില്ല.
ജലഗതാഗത വകുപ്പിന്54 ബോട്ടുകളും 5 റെസ്‌ക്യു ബോട്ടുകളുമാണുള്ളത്. ഇതിൽ വൈക്കം എറണാകുളും റൂട്ടിൽ ഓടുന്ന ബോട്ട് മൂന്ന് ജില്ലകളെ ബന്ധിപ്പിക്കുന്നതായതുകൊണ്ട് ഇപ്പോൾ സർവ്വീസ് നടത്തില്ല. രണ്ട് ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് അന്തർ ജില്ലാ സർവ്വീസുകൾ നടത്തുന്നത് 11 ബോട്ടുകളാണ്. ബാക്കി 42 ബോട്ടുകൾ ജില്ലയിൽ സർവ്വീസ് നടത്തുന്നതാണ്. ലോക്ക് ഡൗണിന് മുൻപ് ആകെ 748 സർവ്വീസുകളാണ് നടത്തിയിരുന്നത്. എന്നാൽ യാത്രാസമയം രാവിലെ 5 മുതൽ രാത്രി 9 വരെയാക്കിയതിനാൽ സർവ്വീസുകളിൽ കുറവ് വരും.
അന്തർ ജില്ലാ സർവ്വീസുകൾ
വൈക്കം- തവണക്കടവ് (ആലപ്പുഴ)- 4
മുഹമ്മ-കുമരകം- 3, കോട്ടയം-ആലപ്പുഴ -3,
കണ്ണൂർ-കാസർകോട്- 1
നിബന്ധനകൾ
ജീവനക്കാർ, യാത്രക്കാർ നിർബന്ധമായും മാസ്‌ക് ധരിക്കണം സാനിറ്റൈസർ ഉപയോഗിക്കണം.
ഹോട്ട് സ്‌പോട്ടുകളിലും കണ്ടെയ്ൻമെന്റ് പ്രദേശങ്ങളിലും നിന്നും യാത്രക്കാരെ കയറ്റുകയോ ഇറക്കുകയോ ഇല്ല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |