ന്യൂഡൽഹി: കൊവിഡും ലോക്ക്ഡൗണും സൃഷ്‌ടിച്ച പ്രതിസന്ധിമൂലം ഭാരത് പെട്രോളിയം കോർപ്പറേഷൻ (ബി.പി.സി.എൽ) കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2019-20) അവസാനപാദമായ ജനുവരി-മാർച്ചിൽ കുറിച്ചത് - നികുതിക്ക് മുമ്പുള്ള - 2,958.91 കോടി രൂപയുടെ നഷ്‌ടം. ലോക്ക്ഡൗണിൽ വാഹനങ്ങൾ നിരത്തൊഴിഞ്ഞതും വ്യവസായമേഖല സ്തംഭിച്ചതും മൂലം ഡിമാൻഡ് താഴ്‌ന്നതാണ് തിരിച്ചടിയായത്.
2019ലെ സമാനപാദത്തിൽ കമ്പനി ആദായ നികുതി ബാദ്ധ്യതയ്ക്ക് മുമ്പായി 4,961.79 കോടി രൂപയുടെ ലാഭം നേടിയിരുന്നു. കഴിഞ്ഞപാദത്തിൽ നികുതിക്ക് ശേഷമുള്ള നഷ്‌ടം 1,819.56 കോടി രൂപയാണ്. മുൻവർഷത്തെ സമാനപാദത്തിൽ 3,131.66 കോടി രൂപയുടെ ലാഭമാണ് രചിച്ചിരുന്നത്. കമ്പനിയുടെ ശരാശരി ഗ്രോസ് റിഫൈനിംഗ് മാർജിൻ (ജി.ആർ എം) ബാരലിന് 2018-19ലെ 4.58 ഡോളറിൽ നിന്ന് 2.58 ഡോളറായി കുറഞ്ഞതാണ് മുഖ്യ തിരിച്ചടി. ഒരു ബാരൽ ക്രൂഡോയിൽ സംസ്കരിച്ച് വിപണിയിൽ എത്തിക്കുമ്പോൾ ലഭിക്കുന്ന ലാഭമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |