കൊല്ലം: അഞ്ചൽ ഉത്ര വധക്കേസിൽ സൂരജിന്റെ അമ്മ രേണുകയെയും സഹോദരി സൂര്യയെയും വ്യക്തമായ തെളിവുകൾ കണ്ടെത്തിയശേഷം മാത്രം അറസ്റ്റ് ചെയ്താൽ മതിയെന്ന് നിലപാടിലാണ് അന്വേഷണസംഘം. വ്യക്തമായ തെളിവില്ലാതെ പ്രതിയാക്കിയാൽ കേസ് കോടതിയിൽ ദുർബലമാകുമെന്ന നിയമോപദേശം പരിഗണിച്ചാണിത്.
സൂരജിന്റെ അമ്മയെയും സഹോദരിയെയും പല തവണ ചോദ്യം ചെയ്ത ശേഷം വിട്ടയയ്ക്കുകയായിരുന്നു. രണ്ട് പ്രധാന കാര്യങ്ങളിൽ ഇവരുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നാണ് സൂചന. ആ വൈരുദ്ധ്യങ്ങളുടെ സത്യാവസ്ഥയും അതിന് ബലമേകുന്ന തെളിവുകളും സംഘടിപ്പിക്കാനാണ് ശ്രമം. രേണുകയ്ക്കെതിരെ ഗാർഹിക പീഡനവും ഉത്രയുടെ സ്വത്തു വകകൾ കൈകാര്യം ചെയ്തതിലുണ്ടായ പാളിച്ചയുമാണ് തെളിവ്. സൂര്യയ്ക്കെതിരെ ശക്തമായ തെളിവുകൾ ലഭ്യമായിട്ടില്ലെന്നാണ് സൂചന. സൂര്യയുടെ ഫോൺ വിളികൾ കേന്ദ്രീകരിച്ചുളള അന്വേഷണം പുരോഗമിക്കുന്നുണ്ട്. ഇത്തരം തെളിവുകൾ ശക്തമെങ്കിൽ അറസ്റ്റുണ്ടായേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |