തിരുവനന്തപുരം: സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകരുടെ 2025-26 വർഷത്തെ പൊതുസ്ഥലംമാറ്റത്തിന് ശേഷം നിലനിൽക്കുന്ന ഒഴിവുകളിലേക്ക് അഡ്‌ജസ്റ്റ്‌മെന്റ് ട്രാൻസ്ഫർ പ്രക്രിയ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് ആരംഭിച്ചു. ഇതിന്റെ ആദ്യപടിയായി അഡ്‌ജസ്റ്റ്‌മെന്റ് ട്രാൻസ്ഫറിന് അപേക്ഷിക്കുന്നവരും പൊതുസ്ഥലംമാറ്റത്തിനു ശേഷം പുതുതായി നിയമിതരായവരും പ്രൊഫൈൽ 17നകം dhsetransfer.kerala.gov.inൽ പുതുക്കണം.
പ്രൊഫൈലിൽ തിരുത്തലുകൾ ആവശ്യമെങ്കിൽ ബന്ധപ്പെട്ട രേഖകളോടെ പോർട്ടൽ വഴി പ്രിൻസിപ്പലിന് സമർപ്പിക്കണം. പ്രിൻസിപ്പൽമാരുടെ പരിശോധന പൂർത്തിയാക്കിയശേഷം അദ്ധ്യാപകർ പ്രൊഫൈൽ കൺഫേം ചെയ്യണം. ജൂലായ് 17 ന് ശേഷം അഡ്‌ജസ്റ്റ്‌മെന്റ് ട്രാൻസ്ഫറിന് അപേക്ഷ ക്ഷണിക്കുന്നതിനാൽ പിന്നീട് പ്രൊഫൈൽ തിരുത്താൻ അവസരം ലഭിക്കില്ല. വിശദാംശങ്ങൾ അടങ്ങിയ സർക്കുലർ ട്രാൻസ്ഫർ പോർട്ടലിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |