തിരുവനന്തപുരം: ആറ്റുകാൽ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല ഉത്സവം 2026 ഫെബ്രുവരി 23ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ആരംഭിക്കും.
25ന് കുത്തിയോട്ട വ്രതാരംഭം. മാർച്ച് മൂന്നിന് രാവിലെ 9.45ന് പൊങ്കാല അടുപ്പുകളിൽ അഗ്നി ജ്വലിക്കും. വൈകിട്ട് 3.15നാണ് പൊങ്കാലനിവേദ്യം. രാത്രി കുത്തിയോട്ടക്കാരുടെ ചൂരൽകുത്തിനെത്തുടർന്ന് 10.15ന് മണക്കാട് ശാസ്താക്ഷേത്രത്തിലേക്കുള്ള ദേവിയുടെ പുറത്തെഴുന്നള്ളത്ത് ആരംഭിക്കും. 4ന് രാവിലെ ക്ഷേത്രത്തിലേക്ക് മടങ്ങിയെഴുന്നള്ളത്ത്. രാത്രി കാപ്പഴിച്ച് ദേവിയെ കുടിയിരുത്തി കുരുതിതർപ്പണത്തോടെ ഉത്സവം സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |