ചേർത്തല: കോട്ടയം താഴത്തങ്ങാടിയിൽ വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് ബിലാൽ ഉപേക്ഷിച്ച മൂന്ന് മൊബൈൽ ഫോണുകൾ, മൂന്ന് കത്തികൾ, കത്രിക, താക്കോൽ കൂട്ടം എന്നിവ തണ്ണീർമുക്കം ബണ്ടിലെ മണൽചിറയ്ക്ക് സമീപത്തെ കായലിൽ നിന്ന് കണ്ടെടുത്തു. അഗ്നിശമനസേനയിലെ മുങ്ങൽ വിദഗ്ദ്ധരും നാട്ടുകാരും ചേർന്നാണ് പ്രതി ചൂണ്ടിക്കാട്ടിയ സ്ഥലത്തുനിന്ന് മുങ്ങിയെടുത്തത്.
ഇല്ലിക്കൽ പാറപ്പാടം ഷാനി മൻസിലിൽ ഷീബയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയും ഭർത്താവ് അബ്ദുൾ സാലിയെ ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തശേഷം ഇവരുടെ വീട്ടിൽ നിന്നെടുത്ത ഈ സാധനങ്ങൾ കായലിൽ ഉപേക്ഷിച്ചെന്ന് മൊഴി നൽകിയിരുന്നു. ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സുരക്ഷയിലാണ് ബിലാലിനെ കൊണ്ടുവന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |