വാഷിംഗ്ടൺ: കൊവിഡ് വൈറസിന്റെ ഉറവിടത്തിന് പിന്നിൽ ചൈനയാണെന്ന് ആരോപിക്കുന്ന അമേരിക്ക, ചൈനീസ് കമ്പനിക്കെതിരെ കേസെടുത്തു. അരലക്ഷത്തോളം ഗുണനിലവാരമില്ലാത്ത എൻ-95 മാസ്‌കുകൾ വിറ്റതിനാണ് ചൈനീസ് കമ്പനിക്കെതിരെ യു.എസ് നീതിന്യായ വകുപ്പ് കേസെടുത്തത്. ആരോഗ്യ പ്രവർത്തകർക്കും മറ്റ് മുൻനിര ഉദ്യോഗസ്ഥർക്കും വേണ്ടിയുള്ളതാണ് എൻ 95 മാസ്ക്. ഏപ്രിലിൽ കൊവിഡ് അമേരിക്കയിൽ വ്യാപിച്ചപ്പോഴാണ് ചൈനയിൽ നിന്ന് മാസ്‌കുകൾ വാങ്ങിയത്. ഇവ ഗുണനിലവാരമില്ലാത്തതാണെന്ന് കാട്ടി ന്യൂയോർക്ക് ബ്രൂക്ലിനിലെ ഫെഡറൽ കോടതിയിലാണ് പരാതി നൽകിയിരുന്നു. തുടർന്നാണ് കേസെടുത്ത്. ഗുണനിലവാരമില്ലാത്ത മാസ്‌കുകളും വെന്റിലേറ്ററുകളും ചൈന കയറ്റുമതി ചെയ്തെന്ന് കാനഡ, സ്‌പെയിൻ, നെതർലാൻഡ്സ്, ചെക്ക് റിപ്പബ്ലിക്, തുർക്കി എന്നീ രാജ്യങ്ങളും മുമ്പ് പരാതിപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |