കോന്നി: കൊവിഡ് കാലത്ത് എല്ലാ കുട്ടികൾക്കും ഒരുപോലെ ഓൺലൈൻ വിദ്യാഭ്യാസം ഉറപ്പാക്കാൻ കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ ടി.വിചലഞ്ച്. കോന്നി നിയോജക മണ്ഡലത്തിൽ ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത എല്ലാ വിദ്യാർത്ഥികളുടെ വീടുകളിലും ടി.വി എത്തിച്ചു നല്കുന്ന പദ്ധതിയാണിത്. ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ എം.എൽ.എ സംസ്ഥാന കമ്മിറ്റി തീരുമാനത്തിന്റെ ഭാഗമായാണ് ചലഞ്ച് പ്രഖ്യാപിച്ചത്.
പദ്ധതിയുടെ ഭാഗമായി ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കോ, കുട്ടികളുടെ വിവരം ലഭ്യമായിട്ടുള്ള സ്‌കൂൾ പ്രഥമാദ്ധ്യാപകർക്കോ ഇതു സംബന്ധിച്ച അപേക്ഷ എം.എൽ.എയ്ക്ക് സമർപ്പിക്കാം. എം.എൽ.എ ഓഫീസ് അപേക്ഷ സംബന്ധിച്ച് പരിശോധന നടത്തുകയും കുട്ടികൾക്ക് പഠനസൗകര്യമായി ടി.വി നല്കുകയും ചെയ്യും.
പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 9 ന് സീതത്തോട് പഞ്ചായത്തിലെ മൂഴിയാർ സായിപ്പിൻകുഴി ട്രൈബൽ കോളനിയിലെ വിദ്യാർത്ഥികൾക്ക് ഡി.ടി.എച്ച് കണക്ഷനോടുകൂടിയ ടെലിവിഷൻ വിതരണം ചെയ്ത് എം.എൽ.എ നിർവ്വഹിക്കും.
മണ്ഡലത്തിലെ പൊതുജനങ്ങളുടെയും, രാഷ്ട്രീയ, യുവജന, സാമൂഹ്യ സംഘടനകളുടെയും സഹായത്തോടെയാണ് ചലഞ്ച് നടപ്പാക്കുന്നത്. ചലഞ്ചിന്റെ ഭാഗമായി ടെലിവിഷൻ വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നും സ്വീകരിക്കും. അർഹരായ അപേക്ഷകർക്ക് ഇവ എം.എൽ.എ നേരിട്ട് എത്തിച്ചു നല്കും.
ടെലിവിഷൻ നൽകാൻ തയ്യാറുള്ളവർക്ക് എം.എൽ.എ ഓഫീസിൽ ഏൽപ്പിക്കാം. ടെലഫോണിൽ അറിയിച്ചാൽ വീടുകളിലെത്തിയും ഏറ്റുവാങ്ങും.
ചലഞ്ചിൽ പങ്കാളിയാകുവാൻ എം.എൽ.എയെ വിളിക്കാം ഫോൺ
: 04682343330
നിയോജക മണ്ഡലത്തിലെ മുഴുവൻ കുട്ടികളിലും ഓൺലൈൻ വിദ്യാഭ്യാസം എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് ടി.വി നല്കാൻ തയ്യാറായി നിരവധി ആളുകൾ ബന്ധപ്പെടുന്നുണ്ട്.
കെ.യു.ജനീഷ് കുമാർ എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |