ന്യൂഡൽഹി: ഭാരത് സ്‌റ്രേജ് - 6 അഥവാ ബി.എസ്-6 മലിനീകരണചട്ടം പാലിക്കുന്ന എൻജിനുള്ള വണ്ടികളിൽ ഒരു സെന്റീമീറ്റർ വലുപ്പമുള്ള പച്ച സ്‌റ്റിക്കർ പതിക്കണമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ നിർദേശം. വാഹനത്തിന്റെ രജിസ്‌ട്രേഷൻ വിശദാംശങ്ങൾ ഉൾപ്പെടുന്ന സ്‌റ്റിക്കർ വിൻഡ് സ്‌ക്രീനിലാണ് പതിക്കേണ്ടത്. നിർദേശം ഒക്‌ടോബർ ഒന്നിന് പ്രാബല്യത്തിൽ വരും.
മോട്ടോർ വെഹിക്കിൾസ് (ഹൈ സെക്യൂരിറ്റി രജിസ്‌ട്രേഷൻ പ്ളേറ്റ്‌സ്) ഓർഡർ, 2018 ഭേദഗതി ചെയ്‌താണ് മന്ത്രാലയം നിർദേശം പുറപ്പെടുവിച്ചത്. വാഹനങ്ങളുടെ വിൻഡ്-സ്‌ക്രീനിൽ കേടുവരുത്താനാകാത്ത, ഹൈ സെക്യൂരിറ്റി രജിസ്‌ട്രേഷൻ പ്ളേറ്ര് (എച്ച്.എസ്.ആർ.പി) സ്ഥാപിക്കുമെന്ന് കഴിഞ്ഞവർഷം ഏപ്രിലിൽ കേന്ദ്രസർക്കാർ പറഞ്ഞിരുന്നു. വാഹന നിർമ്മാതാക്കളാണ് ഇതു സ്ഥാപിക്കുക.
ക്രോമിൽ തീർത്ത ഹോളോഗ്രാമാണ് എച്ച്.എസ്.ആർ.പിയുടെ താഴെയുണ്ടാവുക. പ്ലേറ്റിന്റെ മുന്നിലും പിന്നിലും ലേസർ ബ്രാൻഡ് ചെയ്‌ത പത്തക്ക പിൻ നമ്പറും ഉണ്ടാകും. വാഹനത്തിന്റെ ഇന്ധനം സംബന്ധിച്ച കളർ കോഡിംഗും ഇതിലുണ്ടാകും. ഈവർഷം ഏപ്രിൽ ഒന്നുമുതൽ ബി.എസ്-6 ചട്ടം അനുശാസിക്കുന്ന വാഹനങ്ങൾ മാത്രമേ വിൽക്കാവൂ എന്ന് കേന്ദ്രം ഉത്തരവിട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |