SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.04 PM IST

വൈദ്യുത വാഹന വിപണി തിളങ്ങുന്നു

Increase Font Size Decrease Font Size Print Page
comet

കൊച്ചി: രാജ്യത്തെ വൈദ്യുത വാഹന വിപണിയുടെ മുന്നേറ്റം നവംബറിലും തുടർന്നു. മുച്ചക്ര വാഹനങ്ങൾ, കാറുകൾ, വാണിജ്യ വാഹനങ്ങൾ എന്നിവയുടെ വിൽപ്പനയിൽ മികച്ച ഉണർവാണ് നവംബറിൽ ഇ, വി വിപണിയിൽ ദൃശ്യമായത്. അതേസമയം ഇലക്ട്രിക് ടു വീലർ വിൽപ്പന മന്ദഗതിയിലായി. ജി.എസ്.ടി കുറഞ്ഞതോടെ ഉപഭോക്താക്കൾ പെട്രോൾ, ഡീസൽ വാഹനങ്ങൾ വാങ്ങുന്നതിന് കൂടുതൽ താത്പര്യം പ്രകടിപ്പിക്കുകയാണെന്ന് ഡീലർമാർ പറയുന്നു. ടി.വി.എസ് മോട്ടോർ മാത്രമാണ് കഴിഞ്ഞ മാസം ഇലക്ട്രിക് സ്‌കൂട്ടർ വിപണിയിൽ വിൽപ്പനയിൽ നേട്ടമുണ്ടാക്കിയത്. നവംബറിൽ രാജ്യത്തൊട്ടാകെ 1.6 ലക്ഷം ഇലക്ട്രിക് ടു വീലറുകളാണ് വിറ്റഴിച്ചത്.

അതേസമയം പ്രമുഖ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോർസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, കിയ, ജെ.എസ്.ഡബ്‌ള്യു, ഹ്യുണ്ടായ് മോട്ടോർ എന്നിവയെല്ലാം വൈദ്യുത കാറുകളുടെ വിൽപ്പനയിൽ മികച്ച വളർച്ച കഴിഞ്ഞ മാസം കൈവരിച്ചു.

നടപ്പുവർഷം ഇന്ത്യയിലെ മൊത്തം ഇ കാർ വിൽപ്പന

1.75 ലക്ഷം യൂണിറ്റുകൾ

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY