ന്യൂഡൽഹി: രാജ്യത്തെ സ്കൂളുകളും കോളേജുകളും ആഗസ്റ്റിന് ശേഷമേ തുറക്കുകയുള്ളൂവെന്ന് മാനവവിഭവശേഷി മന്ത്രി രമേശ് നിശാങ്ക് പൊക്രിയാൽ അറിയിച്ചു. സി.ബി.എസ്.ഇയുടേത് അടക്കം ജൂലായിൽ നിശ്ചയിച്ചിരിക്കുന്ന പരീക്ഷകൾ അതേപടി നടത്തും. ആഗസ്റ്റ് 15ന് മുൻപ് ഫലപ്രഖ്യാപനം നടത്താനാണ് ശ്രമമെന്നും ചാനൽ അഭിമുഖത്തിൽ പറഞ്ഞു. നീറ്റ് ജൂലായ് 26നും ജെ.ഇ.ഇ ജൂലായ് 18 മുതൽ 23 വരെയും നടക്കും.
സി.ബി.എസ്.ഇ.
പാഠ്യപദ്ധതി മാറും
നഷ്ടപ്പെട്ട ക്ലാസുകൾക്കനുസരിച്ച് സിലബസിൽ മാറ്റം വരുത്തുന്നതിന്റെ ഭാഗമായി സി.ബി.എസ്.ഇ പാഠ്യപദ്ധതി പുതുക്കും.ഇത് ഒരു മാസത്തിനുള്ളിൽ പ്രസിദ്ധീകരിക്കുമെന്ന് സി.ബി.എസ്.ഇ. ചെയർമാൻ മനോജ് അഹൂജ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |