
ശ്രീനഗർ: വോട്ടുചോരിയുമായി 'ഇന്ത്യാ" മുന്നണിക്ക് ബന്ധമില്ലെന്ന് നാഷണൽ കോൺഫറൻസ് നേതാവും ജമ്മു കാശ്മീർ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള. ബി.ജെ.പിയേയും തിരഞ്ഞെടുപ്പ് കമ്മിഷനെയും വിമർശിച്ച് 'വോട്ട് ചോർ ഗഡ്ഡി ഛോഡ്' എന്ന പേരിൽ കഴിഞ്ഞ ദിവസം കോൺഗ്രസ് ഡൽഹിയിൽ റാലി സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണിത്. ഓരോ രാഷ്ട്രീയ പാർട്ടിക്കും അതിന്റേതായ അജൻഡ നിശ്ചയിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും വോട്ട് ചോരിയും എസ്.ഐ.ആറും കോൺഗ്രസ് പ്രധാന വിഷയങ്ങളാക്കിയതിൽ തങ്ങൾക്കൊന്നും പറയാനില്ലെന്നും അബ്ദുള്ള പറഞ്ഞു. വോട്ട് ചോരി വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ആറുകോടിയോളം ഒപ്പുകൾ ശേഖരിച്ച് രാഷ്ട്രപതിക്ക് സമർപ്പിക്കാനാണ് കോൺഗ്രസ് പദ്ധതി. നേരത്തെ ബീഹാർ തിരഞ്ഞെടുപ്പിന് മുമ്പ് രാഹുൽ ഗാന്ധി ഉയർത്തിയ വോട്ട് ചോരി ആരോപണങ്ങളെ ഒമർ അബ്ദുള്ള പിന്തുണച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |