തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുടെ കാര്യത്തിൽ കൂടുതൽ വിവാദത്തിന് നിൽക്കേണ്ടെന്ന് സി.പി.ഐ തീരുമാനം. പദ്ധതിയുടെ കാര്യത്തിൽ ഇപ്പോൾ സംഭവിച്ചിരിക്കുന്നത് സർക്കാർ തലത്തിലെ സ്വാഭാവിക നടപടിയാണെന്നും പദ്ധതിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചിട്ടില്ലെന്നും സർക്കാർ തന്നെ വ്യക്തമാക്കിയ സ്ഥിതിക്കാണിത്. പരിസ്ഥിതിക്ക് ദോഷകരമായ പദ്ധതി അംഗീകരിക്കാനാവില്ലെന്ന പാർട്ടി നിലപാടിൽ മാറ്റമില്ല. ബുധനാഴ്ച ചേരുന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ പാർട്ടിയുടെ ഇക്കാര്യത്തിലുള്ള നിലപാട് സെക്രട്ടറി ആമുഖ റിപ്പോർട്ടിൽ വിശദമാക്കും. എന്നാൽ ഇതിന്മേൽ ചർച്ച അനുവദിക്കില്ല.
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങളാണ് പ്രധാനമായും യോഗം ചർച്ച ചെയ്യുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |