ആറ്റിങ്ങൽ: കേരള ഭാഗ്യക്കുറി കാരുണ്യ പ്ലസ് ലോട്ടറിയുടെ കെ - 309 മത് നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ചത് അന്യ സംസ്ഥാന തൊഴിലാളിയായ ടിങ്കു ദാസിന്. ആറ്റിങ്ങൽ ഭഗവതി ലോട്ടറി ഏജൻസിയിൽ നിന്ന് ഉള്ളൂരിലെ മഹാദേവ സബ് ഏജൻസി വാങ്ങി വിറ്റ പി.പി 203169 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് സമ്മാനം. ഒരേ സീരീസിലെ ആറു ടിക്കറ്റുകളാണ് ടിങ്കു വാങ്ങിയത്. അതിനാൽ മറ്റു അഞ്ച് ടിക്കറ്റുകൾക്ക് 8000 രൂപ വീതവും ലഭിക്കും. ടിക്കറ്റുകൾ ഇന്ത്യൻ ബാങ്കിന്റെ നാലാഞ്ചിറ ബാങ്കിൽ ഏൽപ്പിച്ചു. 15 വർഷമായി തിരുവനന്തപുരത്തെ കെട്ടിട നിർമ്മാണ തൊഴിലാളിയാണ് അസാം സ്വദേശിയായ ടിങ്കു ദാസ്. ലോക്ക്‌ഡൗണിനുമുമ്പ് നാട്ടിൽപോയി വന്നതിനാലാണ് തൊഴിലില്ലാതായിട്ടും ഇവിടെത്തന്നെ തങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |