കോഴിക്കോട്: രാജ്യത്തിന്റെ വികസനത്തിൽ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സി.എസ്.ആർ പ്രോജക്ടുകൾ മലപ്പുറം ജില്ലാഭരണകൂടത്തിന് വീഡിയോ കോൺഫറൻസിംഗിലൂടെ സമർപ്പിക്കുകയായിരുന്നു അദ്ദേഹം. ജലവിതരണ പദ്ധതിയും കോഴിക്കോട് വിമാനത്താവളം നടപ്പിലാക്കുന്ന മറ്റ് പദ്ധതികളും പ്രദേശവാസികളെക്കൂടി ഭാഗഭാക്കുന്ന തരത്തിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 1.1 കോടി രൂപയുടേതാണ് മൂന്ന് പദ്ധതികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |