തിരുവനന്തപുരം:ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഭൂമി സ്വകാര്യ വ്യക്തികളുടെ ഭൂമി അക്വയർ ചെയ്യുന്ന നിയമം വഴി ഏറ്റെടുക്കുന്നത് കൈവശക്കാരെ സഹായിക്കാനാണെന്ന് ആക്ഷേപമുയരുന്നു.ഈ ഭൂമി കോടതിയിൽ അപേക്ഷ നൽകി സർക്കാരിന് റിസർവ് ചെയ്തെടുക്കാവുന്നതേയുള്ളു എന്നാണ് വാദം.
സ്പെഷ്യൽഓഫീസർ എം.ജി. രാജമാണിക്യം ഏറ്റെടുത്ത 38171 ഏക്കർ ഭൂമിയിൽപ്പെട്ടതാണിത് . ഈ കേസിൽ തിരിച്ചടി നേരിട്ടാൽ ,സമാനമായ കേസുകളിലൂടെ ലക്ഷക്കണക്കിന് ഏക്കർ തോട്ടഭൂമിയിൽ സർക്കാരിന് അവകാശം നഷ്ടപ്പെടും. സർക്കാർ അക്വയർ ചെയ്ത സ്ഥലത്തിന്റെ നഷ്ടപരിഹാരം സംബന്ധിച്ച തർക്കങ്ങളിലാണ് ഈ വകുപ്പ് പ്രകാരം ഭൂമിയെറ്റെടുക്കുന്നതെന്നും ഇതിനെ എതിർക്കുന്നവർ പറയുന്നു.
സർക്കാരിന്റെ
പ്രധാന വാദങ്ങൾ
ഭൂമിയുടെ അടിസ്ഥാന രേഖയായ 1910ലെ സെറ്റിൽമെന്റ് രജിസ്റ്രർ പ്രകാരം ഇത് സർക്കാർ ഭൂമിയാണ്. തിരുവിതാംകൂർ ട്രഷറർ പണ്ടാരകാര്യം ചെയ്വാർകളാണ് ഉടമ.
സർക്കാർ ഉടമസ്ഥാവകാശം നിലനിൽക്കെ ,ബ്രിട്ടീഷ് കമ്പനിയായി മലയാളം റബ്ബർ പ്രോഡക്ട് മറ്റൊരു ബ്രിട്ടീഷ് കമ്പനിയായ മലയാളം പ്ലാന്റേഷന് , പ്ലാന്റേഷനുള്ള അധികാരം കൈമാറി.1984ൽ രൂപീകരിച്ച ഹാരിസൺ മലയാളം പ്ലാന്റേഷൻ ആയിരക്കണക്കിന് ഏക്കർ ഭൂമിയിലെ ആധികാരിക രേഖയായി ഇതിനെയാണ് കണക്കാക്കുന്നത്.
കേരള ഭൂസംരക്ഷണ നിയമ പ്രകാരം ഒരാൾക്ക് തോട്ടഭൂമിയിലും 15 ഏക്കറിനെ ഉടമസ്ഥാവകാശമുള്ളൂ. ബാക്കി ഭൂമിയിൽ നാണ്യവിള കൃഷി ചെയ്യാൻ ഇളവ് നൽകിയതിന്റെ പേരിൽ ഉടമസ്ഥാവകാശം ലഭിക്കില്ല, കൈവശാവകാശമേ ഉള്ളൂ. ഭൂമി ഏറ്റെടുത്താൽ പൊന്നും വില നൽകേണ്ട. മിച്ച ഭൂമിക്കുള്ള നഷ്ടപരിഹാരം മാത്രം മതി. തുക താലൂക്ക് ലാൻഡ് ബോർഡിന് നിശ്ചയിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |