തിരുവനന്തപുരം: അങ്കണവാടി അദ്ധ്യാപകരുടെ യോഗ്യതയെ ചോദ്യം ചെയ്ത് ചാനൽ അഭിമുഖത്തിൽ പരാമർശം നടത്തിയ നടൻ ശ്രീനിവാസനെതിരെ വനിതാ കമ്മിഷൻ കേസെടുത്തു. അങ്കണവാടി അദ്ധ്യാപികമാർ നൽകിയ പരാതിയിലാണ് കമ്മിഷൻ അംഗം ഡോ. ഷാഹിദാ കമാൽ നടപടിയെടുത്തത്.
'ജപ്പാനിൽ പ്ലേ സ്‌കൂളിലും കിന്റർഗാർട്ടനിലും പഠിക്കുന്ന കുട്ടികളെ പഠിപ്പിക്കുന്നത് സൈക്കോളജിയും സൈക്യാട്രിയുമൊക്കെ പഠിച്ചിട്ടുളള അദ്ധ്യാപകരാണ്. ഇവിടെ അങ്ങനെ ആണോ?(തുടർന്ന് അവരുടെ വിദ്യാഭ്യാസത്തെയും നിലവാരത്തെയും കുറിച്ചു നടത്തിയ പരാമർശമാണ് വിവാദമായത്)
സാംസ്‌കാരിക കേരളത്തിലെ ഒരു വ്യക്തി എന്ന നിലയിൽ സ്ത്രീകളെ അഭിസംബോധന ചെയ്യുമ്പോൾ കുറച്ചുകൂടി ഉത്തരവാദിത്വവും സൂഷ്മതയും അദ്ദേഹം പുലർത്തേണ്ടതായിരുന്നു എന്ന് കമ്മിഷൻ അഭിപ്രായപെട്ടു. പരാമർശങ്ങൾ സ്ത്രീവിരുദ്ധവും അപക്വവുമാണന്ന് ഷാഹിദ കമാൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |