ജോലി കാത്ത് പ്രായം കഴിഞ്ഞുപോയ ഉദ്യോഗാർത്ഥികൾ
കൊല്ലം: ഒരു പറ്റം ചെറുപ്പക്കാർ ബിവറേജസ് കോർപ്പറേഷനിൽ കണ്ണ് നട്ടിരിക്കുകയാണ്. മദ്യത്തിനല്ല, ജീവിക്കാൻ വേണ്ടി ജോലിക്കായി. കോർപ്പറേഷന്റെ കമ്പ്യൂട്ടർ പ്രോഗ്രാമർ കം ഓപ്പറേറ്റർ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഇവരിൽ ഭൂരിഭാഗവും മദ്ധ്യവയസിനോട് അടുക്കുന്നു. ഇനിയൊരു സർക്കാർ ജോലിക്ക് അപേക്ഷിക്കാൻ പോലുമാവില്ല. പക്ഷെ ഒഴിവുകൾ ഒരുപാടുണ്ടായിട്ടും ബിവറേജസ് കോർപ്പറേഷൻ അതെല്ലാം മറച്ചുവച്ച് ഇവരെ അവഗണിക്കുകയാണ്.
2013ലാണ് കോർപ്പറേഷനിലെ കമ്പ്യൂട്ടർ പ്രോഗ്രാമർ കം ഓപ്പറേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത്. 2014ൽ പരീക്ഷ നടത്തിയെങ്കിലും 2019 ലാണ് 117 പേരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ഇതുവരെ 38 പേരെ മാത്രമാണ് ഈ പട്ടികയിൽ നിയമിച്ചത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഒരു പതിറ്റാണ്ട് മുമ്പ് കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റിൽ നിന്ന് നാലുപേരെക്കൂടി എടുത്തതിന് ശേഷം നിയമനം സ്തംഭിച്ചിരിക്കുകയാണ്.
പുതുതായി നിയമനം നേടിയവരെല്ലാം ഉന്നതരെ സ്വാധിനീച്ച് കോർപ്പറേഷന്റെ ഹെഡ് ഓഫീസിലെ കസേരകൾ സ്വന്തമാക്കി. ഇതേ സമയം ബിവറേജസ് ഔട്ട്ലെറ്റുകളിലും റീജിണൽ ഓഫീസുകളിലും വെയർ ഹൗസുകളിലും കമ്പ്യൂട്ടർ ഓപ്പറേറ്ററുടെ കസേര ഒഴിഞ്ഞുകിടക്കുകയാണ്. പല വെയർ ഹൗസുകളിലും നാലുപേരുടെ വരെ ഒഴിവുണ്ട്. ഈ ഒഴിവുകളൊന്നും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ കോർപ്പറേഷൻ തയ്യാറാകുന്നില്ല.
ഔട്ട്ലെറ്റുകളിലെയും വെയർഹൗസുകളിലെയും സാങ്കേതിക പരിജ്ഞാനമില്ലാത്ത മറ്റ് ജീവനക്കാരാണ് ഇപ്പോൾ കമ്പ്യൂട്ടർ ഓപ്പറേറ്ററുടെ ജോലി ചെയ്യുന്നത്. അതുകൊണ്ട് തന്നെ കമ്പ്യൂട്ടറുകൾ പണിമുടക്കുന്നത് പതിവാണ്. ഇത് പലഘട്ടങ്ങളിലും മദ്യവില്പനയെയും ഇത് ബാധിക്കുന്നുണ്ട്.
കമ്പ്യൂട്ടർ പ്രോഗ്രാമർ കം ഓപ്പറേറ്റർ
അപേക്ഷ ക്ഷണിച്ചത്: 2013ൽ
പരീക്ഷ നടത്തിയത്: 2014 ൽ
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്: 2019 ൽ
ലിസ്റ്റിൽ വന്നവർ: 117 പേർ
നിയമിച്ചത്: 38 പേരെ
വീണ്ടും നിയമിച്ചത്: 4 പേരെ
(കോടതി ഇടപെടലിനെ തുടർന്ന്)
''
കോർപ്പറേഷൻ ഇപ്പോൾ കോടികൾ മുടക്കി പൂർണമായും കമ്പ്യൂട്ടർവത്കരിക്കുകയാണ്. ആവശ്യമുള്ള ജീവനക്കാരെ നിയമിക്കാതെ അല്പ ലാഭത്തിന് ശ്രമിക്കുകയാണ്.
ഉദ്യോഗാർത്ഥികൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |