കേരള സർവകലാശാല
തീയതി നീട്ടി
ആറാം സെമസ്റ്റർ ബി.എ/ബി.എസ്.സി/ബി.കോം സി.ബി.സി.എസ്/സി.ബി.സി.എസ്.എസ് കരിയർ റിലേറ്റഡ്) പരീക്ഷകളുടെ സി.ഇ മാർക്ക് അപ്ലോഡ് ചെയ്യുന്നതിനുളള തീയതി ജൂലായ് 3 വരെ നീട്ടി.
പരീക്ഷ മാറ്റി
29 മുതൽ നടത്താനിരുന്ന രണ്ടാം സെമസ്റ്റർ എം.ബി.എ (എസ്.ഡി.ഇ - 2018 അഡ്മിഷൻ) ഡിഗ്രി പരീക്ഷ മാറ്റി.
പ്രാക്ടിക്കൽ
ആറാം സെമസ്റ്റർ സി.ബി.സി.എസ് ബി.എ മ്യൂസിക് (എഫ്.ഡി.പി) (റഗുലർ 2017 അഡ്മിഷൻ, സപ്ലിമെന്ററി - 2014, 2015 & 2016 അഡ്മിഷനുകൾ) പ്രാക്ടിക്കൽ പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
കരിയർ റിലേറ്റഡ് സി.ബി.സി.എസ് ആറാം സെമസ്റ്റർ ബി.എസ് സി എൻവിയോൺമെന്റൽ സയൻസ്, എൻവിയോൺമെന്റൽ ആൻഡ് വാട്ടർ മാനേജ്മെന്റ് കോഴ്സിന്റെ പ്രാക്ടിക്കൽ ജൂലായ് 1 മുതലും ബി.എസ് സി ഫിസിക്സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് കോഴ്സിന്റെ ഫിസിക്സ് പ്രാക്ടിക്കൽ 29 മുതലും അതതു കോളേജുകളിൽ നടത്തും.
കാലിക്കറ്റ് സർവകലാശാല
പരീക്ഷാ അപേക്ഷ
മൂന്നാം സെമസ്റ്റർ എം.ആർക് റഗുലർ/ സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴ കൂടാതെ 30 വരെയും 170 രൂപ പിഴയോടെ മൂന്ന് വരെയും ഫീസടച്ച് ജൂലായ് ആറ് വരെയും രജിസ്റ്റർ ചെയ്യാം.
നാലാം വർഷ ബി.പി.എഡ് ഇന്റഗ്രേറ്റഡ് (2015 മുതൽ പ്രവേശനം) റഗുലർ/ സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴ കൂടാതെ ജൂലായ് മൂന്ന് വരെയും 170 രൂപ പിഴയോടെ നാല് വരെയും ഫീസടച്ച് ജൂലായ് ആറ് വരെയും രജിസ്റ്റർ ചെയ്യാം.
നാലാം സെമസ്റ്റർ ബി.പി.എഡ് (ദ്വിവത്സരം-2017 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴ കൂടാതെ മൂന്ന് വരെയും 170 രൂപ പിഴയോടെ നാല് വരെയും ഫീസടച്ച് ജൂലായ് ആറ് വരെയും രജിസ്റ്റർ ചെയ്യാം.
എം.ജി സർവകലാശാല
പരീക്ഷാഫലം
നാലാം സെമസ്റ്റർ എൽ എൽ.ബി (ത്രിവത്സരം റഗുലർ/സപ്ലിമെന്ററി/മേഴ്സി ചാൻസ്), എട്ടാം സെമസ്റ്റർ എൽ എൽ.ബി (പഞ്ചവത്സരം 20072010 അഡ്മിഷൻ സപ്ലിമെന്ററി, 2006 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2006ന് മുമ്പുള്ള അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്) , മൂന്നാം സെമസ്റ്റർ എൽ എൽ.എം (റഗുലർ/സപ്ലിമെന്ററി), നാലാം വർഷ ബി.എസ്സി മെഡിക്കൽ ലബോറട്ടറി ടെക്നോളജി (എം.എൽ.ടി 2015 അഡ്മിഷൻ റഗുലർ/2015ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലായ് 8 വരെ അപേക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |