അടിമാലി: ചീയപ്പാറ ഭാഗത്ത് വനമേഖലയിൽ, വാഹനത്തിൽ കൊണ്ടുവന്ന് കക്കൂസ് മാലിന്യം തള്ളിയതിന് രണ്ടുപേരെ പേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ഒറ്റപ്പുന്ന സ്വദേശി സനീഷ് , ആലപ്പുഴ പൂച്ചാക്കൽ സ്വദേശി വിഷ്ണുപ്രസാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 27ന് പുലർച്ചെ വാളറ ഫോറസ്റ്റ് സ്റ്റേഷൻ സ്റ്റാഫ് രാത്രികാല പരിശോധനക്കിടെയാണ് അടിമാലിയിൽ നിന്നും ശേഖരിച്ച കക്കൂസ് മാലിന്യം വാഹനത്തിൽ കൊണ്ടുവന്ന് ചീയപ്പാറ ഭാഗത്ത് തള്ളുന്നത് ശ്രദ്ധയിൽപെട്ടത്. തുടർന്ന് അവിടെ നിന്ന് വാഹനവുമായി കടന്നു കളഞ്ഞ പ്രതികളെ തലക്കോട് ഫോറസ്റ്റ് ചെക്‌പോസ്റ്റിൽ വച്ച് വാഹനം സഹിതം പിടികൂടി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഒരു പ്രതിയെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്. വാളറ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അജയ് ആർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുനി പി.എ, ബീറ്റ് ഓഫീസർമാരായ അരുൺരാജ് എ, സച്ചിൻ സി. ഭാനു, വാച്ചർമാരായ അലിക്കുഞ്ഞ് കെ.എ, സനീഷ് പി.ആർ. എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |