ചെങ്ങന്നൂർ: മാലിന്യ നിർമ്മാർജനത്തിന് ചെങ്ങന്നൂർ നഗരസഭ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ ഓഫീസിനു മുന്നിൽ ഡി.വൈ.എഫ്.ഐ ചെങ്ങന്നൂർ ടൗൺ ഈസ്റ്റ്, വെസ്റ്റ് മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ യുവജന കൂട്ടായ്മ നടന്നു.
ജില്ലാ പ്രസിഡന്റ് ജയിംസ് ശമുവേൽ ഉദ്ഘാടനം ചെയ്തു. പി ബി അനീഷ് അദ്ധ്യക്ഷനായി.ബഥേൽ ജംഗ്ഷനിൽ നടന്ന കൂട്ടായ്മ ചെങ്ങന്നൂർ ബ്ലോക്ക് സെക്രട്ടറി ജെബിൻ പി വർഗീസ് ഉദ്ഘാടനം ചെയ്തു. എം ജി ശ്രീകല അദ്ധ്യക്ഷയായി. അഭിജിത്ത്, വനമാലി എം ശർമ്മ, അശ്വിൻ ദത്ത്, സതീഷ് ജേക്കബ്, ഗോകുൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |