തിരുവനന്തപുരം: എസ്.എസ്.എൽ.സി ഫലം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മന്ത്രി സി. രവീന്ദ്രനാഥ് പ്രഖ്യാപിക്കും. ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി, എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപെയേഡ്) പരീക്ഷാഫലവും ഇന്ന് പ്രഖ്യാപിക്കും. ഇന്ന് രാവിലെ 10ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അദ്ധ്യക്ഷതയിൽ പാസ് ബോർഡ് യോഗം ചേർന്ന് ഫലത്തിന് അംഗീകാരം നൽകും.
1. http://keralapareekshabhavan.in
2. http://sslcexam.kerala.gov.in
3. www.results.kite.kerala.gov.in
4. http://results.kerala.nic.in
5. www.prdkerala.gov.in
6. www.sietkerala.gov.in
വെബ്സൈറ്റുകൾ വഴിയും 'സഫലം 2020' മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്തും ഫലമറിയാം. എസ്.എസ്.എൽ.സി (എച്ച്.ഐ) റിസൽറ്റ് http://sslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി റിസൽറ്റ് http://thslcexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി റിസൽറ്റ് http://ahslcexam.kerala.gov.in ലും ലഭ്യമാകും.
എസ്.എസ്.എൽ.സി ഫലം പി.ആർ.ഡി ലൈവിലും ലഭിക്കും.ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നമ്പർ നൽകിയാൽ ഫലം അറിയാം. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും നിന്ന് പി.ആർ.ഡി ലൈവ് (prd live) ഡൗൺലോഡ് ചെയ്യാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |