
ആലപ്പുഴ: ജില്ലാജയിലിൽ പോക്സോ കേസ് പ്രതിക്ക് സഹതടവുകാരന്റെ മർദ്ദനം. സംഭവത്തിൽ അടിപിടിക്കേസിലെ പ്രതിയായ റോണിക്കെതിരെ (40) സൗത്ത് പൊലീസ് കേസെടുത്തു. തങ്കപ്പനാണ് (85) മർദ്ദനമേറ്റത്. പുതുവത്സരദിനത്തിലായിരുന്നു സംഭവം. ഇരുവരും കഴിഞ്ഞ 31നാണ് ജയിലിലെത്തിയത്. തങ്കപ്പൻ പോക്സോ കേസിലെ പ്രതിയാണെന്ന് അറിഞ്ഞതോടെ തനിക്കും പെൺമക്കളുണ്ടെന്ന് പറഞ്ഞുകൊണ്ട് റോണി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ തങ്കപ്പന്റെ പല്ല് ഇളകിപ്പോയി. ബഹളം കേട്ടെത്തിയ ജയിൽ ഉദ്യോഗസ്ഥരാണ് ഇരുവരെയും പിടിച്ചുമാറ്റിയത്. ഒരച്ഛനെന്ന നിലയിലുള്ള രോഷം കൊണ്ട് മർദ്ദിച്ചതെന്നായിരുന്നു പ്രതി പൊലീസിനോട് പറഞ്ഞത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |