തിരുവനന്തപുരം സർക്കാർ-- മെഡിക്കൽ കോളേജുകളിൽ അദ്ധ്യാപകരാകാൻ ബിരുദാനന്തര ബിരുദം നിർബന്ധമാക്കി സർക്കാർ ഉത്തരവായി. ഇതോടെ എം.ബി.ബി.എസ് യോഗ്യതയുള്ളവർക്ക് മെഡിക്കൽ കോളേജുകളിൽ ജോലിയിൽ പ്രവേശിക്കാൻ കഴിയുന്ന ലക്ചറർ തസ്തിക ഇല്ലാതായി. പി.ജി യോഗ്യതയുള്ളവർ എത്തുന്നതോടെ അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിലാണ് അദ്ധ്യാപകർ നിയമിതരാകുന്നത്. കാലങ്ങളായി സംസ്ഥാനത്ത് എം.ബി.ബി.എസ് മാത്രമുള്ളവരെ അദ്ധ്യാപകരാക്കിയിരുന്നു. ഇത് മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മെഡിക്കൽ കൗൺസിൽ സർക്കാരിന് കത്ത് നൽകി. അഡ്മിനിസ്ട്രേറ്റീവ് ഡ്രൈബ്യൂണലും ഇതിനെതിരെ ഉത്തരവിറക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |