വായ്‌പാ പലിശ കുറയ്ക്കുന്നത് തുടർച്ചയായി 5-ാം തവണ
തൃശൂർ: ധനലക്ഷ്‌മി ബാങ്ക് റിപ്പോ അധിഷ്‌ഠിത വായ്‌പകളുടെ (റിപ്പോ ലിങ്ക്ഡ് ലെൻഡിംഗ് റേറ്ര് - ആർ.എൽ.എൽ.ആർ) പലിശനിരക്ക് 7.40 ശതമാനത്തിൽ നിന്ന് ഏഴ് ശതമാനമായി കുറച്ചു. പുതിയ നിരക്കുകൾ ഇന്ന് പ്രാബല്യത്തിൽ വരും. ഭവന വായ്‌പ, കാർ വായ്പ, ടൂവീലർ വായ്‌പ എന്നിവയുടെ പലിശയാണ് കുറയുന്നത്. കഴിഞ്ഞ ഫെബ്രുവരി മുതൽ തുടർച്ചയായ അഞ്ചാം തവണയാണ് ധനലക്ഷ്‌മി ബാങ്ക് പലിശഭാരം താഴ്‌ത്തിയത്.
മാർജിനൽ കോസ്‌റ്ര് ഒഫ് ഫണ്ട്‌സ് ബേസ്ഡ് ലെൻഡിംഗ് റേറ്ര് (എം.സി.എൽ.ആർ) അധിഷ്‌ഠിതമായ വായ്‌പകളുടെ പലിശ ജൂലായ് ഒന്നിന് പ്രാബല്യത്തിൽ വന്നവിധം 0.05 ശതമാനവും കുറച്ചിട്ടുണ്ട്. ഇതുപ്രകാരം, ആറുമാസം മുതൽ ഒരുവർഷം വരെ തിരിച്ചടവ് കാലാവധിയുള്ള വായ്‌പകളുടെ പുതുക്കിയ പലിശ 9 ശതമാനമാണ്. നേരത്തെയിത്, 9.05 ശതമാനമായിരുന്നു. മൂന്നു മുതൽ ആറുമാസം വരെ തിരിച്ചടവ് കാലാവധിയുള്ള വായ്‌പകളുടെ പലിശ 8.95 ശതമാനത്തിൽ നിന്ന് 8.90 ശതമാനയും കുറച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |