നാഗർ കോവിൽ: സമൂഹ മാദ്ധ്യമങ്ങൾ വഴി പ്രണയംനടിച്ച് സ്വകാര്യ വീഡിയോകളെടുത്ത ശേഷം പെൺകുട്ടികളിൽ നിന്ന് പണം തട്ടിയ കേസിൽ തെളിവ് നശിപ്പിക്കാൻ ശ്രമിച്ച പ്രതി കാശിയുടെ അച്ഛൻ തങ്കപാണ്ടിയനെ സി.ബി.സി.ഐ.ഡി അറസ്റ്റുചെയ്‌തു. പെൺകുട്ടികളുടെ സ്വകാര്യ ചിത്രങ്ങൾ സൂക്ഷിച്ചിരുന്ന ലാപ്‌ടോപ്,പെൻഡ്രൈവ് എന്നിവ ഒളിപ്പിച്ചതിനാണ് തങ്കപാണ്ടിയനെ അറസ്റ്റുചെയ്‌തത്. പെൺകുട്ടികളുടെ ചിത്രങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ ഷെയർ ചെയ്‌ത കാശിയുടെ കൂട്ടാളികളായ നാഗർകോവിൽ സ്വദേശിയായ ഡസൻ ജിനോയെയും ദിനേശിനെയും നേരത്തെ പൊലീസ് പിടികൂടിയിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായ യുവതി കന്യാകുമാരി എസ്.പി. ശ്രീനാഥിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കാശി പിടിയിലായത്. തിരുനെൽവേലി സി.ബി.സി.ഐ.ഡി ഡി.എസ്.പി അനിൽകുമാറിനാണ് അന്വേഷണച്ചുമതല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |