തന്റെ ശരീരത്തിൽ പാമ്പിൻ വിഷത്തെ പ്രതിരോധിക്കാനുള്ള അന്റിബോഡി ഉണ്ടെന്ന് വാവ സുരേഷ്. സംസ്ഥാനത്തെ പ്രശസ്‌തരായ ഡോക്‌ടർമാർതന്നെയാണ് ഇത് വെളിപ്പെടുത്തിയതെന്നും കൗമുദി ടിവിയ്‌ക്ക് നൽകിയ അഭിമുഖത്തിൽ വാവ വ്യക്തമാക്കി. 'സുരേഷിന്റെ ശരീരത്തിൽ എന്തൊക്കെയോ പ്രത്യേകതകളുണ്ട്. ഞങ്ങൾ അത് ശ്രദ്ധിക്കുന്നുണ്ട്' എന്ന കാര്യം എന്നോട് ആദ്യം പറഞ്ഞത് ഡോ. ഡാലസ് ആണ്. മുഖ്യമന്ത്രിയുടെ ഡോക്‌ടർകൂടിയാണ് അദ്ദേഹം'- സുരേഷ് പറയുന്നു.
വാവ സുരേഷിന്റെ വാക്കുകൾ-
'സുരേഷിന്റെ ശരീരത്തിൽ അന്റിബോഡി ഉണ്ടായി വരുന്നു എന്ന് ആദ്യമായി പറയുന്നത് കേരളത്തിലെ ഏറ്റവും വലിയ എച്ച്.ഒ.ഡികളിൽ ഒരാളായ ഡോ. ഡാലസ് സാർ ആണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഡോക്‌ടർ കൂടിയാണ് അദ്ദേഹം. സുരേഷിന്റെ ശരീരത്തിൽ എന്തൊക്കെയോ പ്രത്യേകതകളുണ്ട്. ഞങ്ങളുടെ വിംഗ് ഇക്കാര്യം ശ്രദ്ധിക്കുന്നുണ്ട്. അതനുസരിച്ച് ഒന്നുരണ്ട് ഡോക്‌ടർമാർ എന്നെ വന്നുകണ്ടു. അവർ പറഞ്ഞത്; സുരേഷിന്റെ ശരീരത്തിൽ ആന്റിബോഡി വരുന്നുണ്ടെന്നും, എന്നാലത് പാമ്പിന്റെ വെനം കുത്തിവയ്‌ക്കുന്നത് കൊണ്ടല്ല എന്നുമാണ്. തുടർച്ചയായി വർഷങ്ങളോളം കടിയേറ്റതിനാൽ ശരീരത്തിൽ ആന്റി ബോഡി രൂപപ്പെടുകയാണ്; കുതിരയുടേതിനൊക്കെ സമാനമായി. എന്നാൽ അത്രയൊന്നും ഉണ്ടാകുന്നില്ലെങ്കിലും ആന്റി ബോഡി എന്റെ ശരീരത്തിലുണ്ട്'.
അഭിമുഖത്തിന്റെ പൂർണരൂപം-
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |