ബെംഗളൂരു: കർണാടക കോൺഗ്രസ് അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ഡി.കെ.ശിവകുമാർ ഔദ്യോഗിക ചുമതല ഏറ്റെടുത്തു. തെരഞ്ഞെടുക്കപ്പെട്ട് മാസങ്ങൾക്ക് ശേഷമാണ് അദ്ദേഹം ബെംഗളൂരുവിലെ കെ.പി.സി.സി ആസ്ഥാനത്ത് നടന്ന മെഗാ വെർച്വൽ ചടങ്ങിലൂടെ ഔദ്യോഗിക ചുമതലയേറ്റെടുത്തത്. കോൺഗ്രസ് നേതാക്കളായ കെ.സി വേണുഗോപാൽ, മല്ലികാർജ്ജുൻ ഖാർഗെ, സിദ്ധരാമയ്യ, ഈശ്വർ ഖാന്ദ്രെ, സലിം അഹമ്മദ്, സതീഷ് ജാർകിഹോളി എന്നവരും ചടങ്ങിൽ പങ്കെടുത്തു. പ്രവർത്തകർക്കായി ടി.വി ചാനൽ, സൂം ആപ്പ്, യൂ ട്യൂബ്, മറ്റ് സാമൂഹ്യ മാദ്ധ്യമങ്ങൾ എന്നിവയിലൂടെ സത്യപ്രതിജ്ഞാ ചടങ്ങ് തത്സമയം സംപ്രേക്ഷണം ചെയ്തു. കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് ഔദ്യോഗികമായി ചുമതലയേറ്റെടുക്കാനുള്ള ഡി.കെയുടെ ശ്രമങ്ങളെ യെദിയൂരപ്പ സർക്കാർ പല തവണ തടഞ്ഞിരുന്നു. വെർച്വൽ പരിപാടിക്കും അനുമതി നിഷേധിച്ചിരുന്നെങ്കിലും ശിവകുമാറിന്റെ നിരന്തര ഇടപെടലുകൾക്കൊടുവിൽ യെദിയൂരപ്പ സർക്കാർ അനുമതി നൽകുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |