SignIn
Kerala Kaumudi Online
Thursday, 19 February 2026 4.56 AM IST

തായ്‌വാനിൽ ഭൂചലനം

Increase Font Size Decrease Font Size Print Page
pic

തായ്‌പെയ് സിറ്റി: തായ്‌വാൻ തീരത്ത് റിക്ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. ഇന്നലെ പ്രാദേശിക സമയം രാത്രി 11.05 ന് വടക്കുകിഴക്കൻ നഗരമായ യിലാനിൽ നിന്ന് 32 കിലോമീറ്റർ അകലെ കടലിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. തലസ്ഥാനമായ തായ്‌പെയ്‌യിൽ അടക്കം കെട്ടിടങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടു. ഭൂചലനത്തിൽ ആളപായമോ നാശനഷ്ടമോ ഇല്ലെന്നാണ് പ്രാഥമിക നിഗമനം. സുനാമി മുന്നറിയിപ്പ് ഇല്ല. തുടർ ചലനങ്ങൾക്ക് സാദ്ധ്യതയുണ്ട്. ബുധനാഴ്ച രാജ്യത്ത് 6.0 തീവ്രതയിലെ ഭൂചലനം രേഖപ്പെടുത്തിയിരുന്നു.

TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY