കൊച്ചി: ആമസോൺ പ്രൈമിൽ റിലീസ് ചെയ്‌ത ജയസൂര്യ നായകനായ 'സൂഫിയും സുജാതയും' സിനിമയുടെ വ്യാജപതിപ്പ് പുറത്തിറങ്ങി. ടെലഗ്രാം ഗ്രൂപ്പുകളിലും ടോറന്റിലും ചിത്രത്തിന്റെ വ്യാജപതിപ്പ് പ്രചരിക്കുന്നുണ്ട്. നീണ്ട വിവാദങ്ങൾക്ക് പിന്നാലെയാണ് ഓവർ ദ ടോപ് മീഡിയത്തിൽ ആദ്യമായി മലയാള സിനിമ റിലീസായത്. ജയസൂര്യ നായകനായ ചിത്രത്തിൽ ബോളിവുഡ് താരം അദിതി റാവു ഹൈദരിയാണ് നായിക.
ഇരുന്നൂറിൽ അധികം രാജ്യങ്ങളിൽ അർദ്ധരാത്രിയോടെയാണ് സിനിമ റിലീസ് ചെയ്തത്. നരണിപ്പുഴ ഷാനവാസാണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. സൂഫിയുടേയും അയാളെ പ്രണയിക്കുന്ന ഹിന്ദു പെൺകുട്ടിയുടേയും കഥയാണ് സൂഫിയും സുജാതയും. ഓൺലൈൻ റിലീസിനെതിരെ വലിയ പ്രതിഷേധം നേരത്തെ ഉയർന്നിരുന്നു. തീയേറ്ററുകളെ പ്രതിസന്ധിയിലാക്കുന്ന തീരുമാനമാണെന്നായിരുന്നു കുറ്റപ്പെടുത്തൽ. എന്നാൽ, തീരുമാനമെടുക്കേണ്ടിവന്ന സാഹചര്യം തീയേറ്റർ ഉടമകൾ മനസിലാക്കുമെന്ന് കരുതുന്നു എന്ന് വിജയ് ബാബു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |