കണ്ണൂർ: കേരള കേന്ദ്ര സർവ്വകലാശാലാ സുവോളജി വിഭാഗം പ്രൊഫസർ ഡോ.. സുധ കാപ്പള്ളയെ പിനെയ്ഡ് വർഗത്തിൽപെട്ട കടൽ ചെമ്മീനുകളെ പറ്റിയുള്ള ഇൻഡോ- ജപ്പാൻ ഗവേഷണ പഠനത്തിന് തിരഞ്ഞെടുത്തു. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും ജപ്പാൻ സയൻസ് സൊസൈറ്റിയുമാണ് ഗവേഷണത്തിന് അംഗീകാരം നൽകിയത്.
ലൈഫ് സയൻസ് , ബയോ- എൻജിനീയറിംഗ് സയൻസ് എന്നീ മേഖലകൾക്കാണ് ഗവേഷണ പദ്ധതി പ്രധാന്യം നൽകുന്നത്. ഇരുരാജ്യങ്ങളുടെയും ശാസ്ത്രീയ ശക്തി,സാങ്കേതിക വശങ്ങൾ, പദ്ധതി ലക്ഷ്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഗവേഷണ പദ്ധതിക്ക് അംഗീകാരം നൽകുന്നത്..
ഡോ.. സുധ ഇന്ത്യയേയും ഡോ.. ഗിയോ ഇറ്റാനി ജപ്പാനെയും പ്രതിനിധീകരിക്കും.പഠനത്തിന്റെ ഭാഗമായി ഇരുരാജ്യങ്ങളിലെയും ഗവേഷകർ ഗവേഷണ സ്ഥാപനങ്ങൾ സന്ദർശിക്കും. വിദഗ്ധരുടെ ഈ കൈമാറ്റം ബിരുദ വിദ്യാർഥികൾക്കും ഗവേഷകർക്കും പുതിയ അറിവുകൾ പകർന്നു കൊടുക്കാൻ പര്യാപ്തമാകും.കണ്ണൂർ താഴെ ചൊവ്വ സ്വദേശിയായ സുധ കണ്ണൂർ എസ്.. എൻ.. കോളേജ് അദ്ധ്യാപകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |