ലോകം മുഴുവൻ ആരാധകരുളള ഹാരി പോട്ടർ മാന്ത്രിക കഥകളുടെ സ്രഷ്ടാവാണ് ജെ.കെ. റൗളിംഗ്. ഹാരി പോട്ടറിന്റെ എഴുത്തുകാരിയായ റൗളിംഗിന് നിരവധി ആരാധകരാണുളളത്. സോഷ്യൽ മീഡിയയിൽ ഹാരി പോട്ടറിന്റെ പേരിലും റൗളിംഗിന്റെ പേരിലും നിരവധി ഫാൻ സൈറ്റുകളും നിലവിലുണ്ട്. ട്രാൻസ്ജെൻഡർ വിരുദ്ധ പരാമർശം നടത്തിയെന്ന പേരിൽ ഇത്തരത്തിൽ രണ്ട് ഫാൻ സൈറ്റുകളാണ് ഇപ്പോൾ റൗളിംഗിന് എതിരെ തിരിഞ്ഞിരിക്കുന്നത്.
ട്രാൻസ്ജെൻഡറുകളുടെ അവകാശങ്ങളെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളും ട്രാൻസ്ജെൻഡർ പ്രവർത്തകരുടെ ആവശ്യങ്ങൾ സ്ത്രീകൾക്ക് അപകടകരമാണെന്നും റൗളിംഗ് തന്റെ അടുത്തിടെ ഇറങ്ങിയ ഒരു പുസ്തകത്തിൽ പ്രതിപാദിച്ചിരുന്നു. ഇതിനെതിരെ പ്രതികരിച്ചാണ് Leaky Cauldron,Mugglenet തുടങ്ങിയ ഹാരി പോട്ടർ ഫാൻ വെബ് സൈറ്റുകൾ റൗളിംഗിനെതിരെ പരസ്യമായി രംഗത്ത് വന്നത്. തങ്ങളുടെ ഫാൻ സൈറ്റുകളിൽ ഇനി മുതൽ റൗളിംഗിന്റെ വെബ് സൈറ്റ് ലിങ്കുകൾ നൽകില്ലെന്നും, അവരുടെ ഫോട്ടോ ഉപയോഗിക്കില്ലെന്നും സൈറ്റ് അധികൃതർ പറഞ്ഞു.
ഒരു ദശലക്ഷത്തിലധികം ഫെയ്‌സ്ബുക്ക് ഫോളോവർമാരുള്ള ഫാൻ സൈറ്റുകളാണ് ഇവ രണ്ടും. ഇത്രയും കാലം റൗളിംഗിന്റെ പ്രവർത്തനത്തെ പ്രശംസിച്ചിരുന്നതിനാൽ അവർക്ക് എതിരെ സംസാരിക്കാൻ ബുദ്ധിമുട്ടാണെന്നും സൈറ്റിലെ ചില ആരാധകർ പറയുന്നു. എന്നാൽ തങ്ങളുടെ നിലപാട് ഉറച്ചതാണെന്നും ട്രാൻസ്ജെൻഡർ സ്ത്രീകൾ സ്ത്രീകളാണെന്നും ലിംഗമാറ്റക്കാർ പുരുഷന്മാരാണെന്നും ഇവർ പറയുന്നു. ഈ കമ്മ്യൂണിറ്റികളിലെ ഹാരി പോട്ടർ ആരാധകർക്കൊപ്പമാണ് തങ്ങളെന്നും ആരാധകർ പറയുന്നു. അതേസമയം ട്രാൻസ്‌ജെൻഡർ ആളുകളെക്കുറിച്ചുള്ള റൗളിംഗിന്റെ അഭിപ്രായങ്ങൾ അംഗീകരിക്കുന്നില്ലെന്നും ആരാധകരുടെ കൂട്ടായ്മ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |