തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെക്കാൾ മുഖ്യമന്ത്രി സ്ഥാനത്തിന് യോഗ്യനായി ജനം കരുതുന്നത് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനെയെന്ന് പ്രമുഖ മലയാളം സ്വകാര്യ ചാനലിന്റെ സർവേ ഫലം. എന്നിരുന്നാലും കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയുടെ സ്ഥാനത്തേക്ക് പിണറായി വിജയൻ തന്നെ വീണ്ടും വരണമെന്നാണ് സർവേയിൽ കൂടുതൽ പേരും ആഗ്രഹം പ്രകടിപ്പിച്ചത്.
സർവേ ഫലത്തെ അടിസ്ഥാനമാക്കി, കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തെ പ്രതിരോധിക്കുന്നതിനായി ജനം ബി.ജെ.പിയെ ആണ് വിശ്വസിക്കുന്നതെന്ന് ബി.ജെ.പി നേതാവ് എം.ടി രമേശ് അഭിപ്രായപ്പെട്ടു. അതുകൊണ്ടാണ് പ്രതിപക്ഷ നേതാവിനേക്കാൾ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ മുന്നിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷമാകും മേൽക്കൈ നേടുകയെന്നും സർവേ ഫലം സൂചിപ്പിക്കുന്നു. സർവേ പ്രകാരം, മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നവരിൽ ഒന്നാം സ്ഥാനം ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനാണ്. രണ്ടാം സ്ഥാനത്ത്, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും, മൂന്നാം സ്ഥാനത്ത് ആരോഗ്യ മന്ത്രി കെ.കെ ശൈലജയുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |