ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ലഡാക്ക് സന്ദർശനം ഇന്ത്യൻ സായുധസേനയുടെ മനോവീര്യം വർദ്ധിപ്പിച്ചെന്ന് ഐ.ടി.ബി.പി മേധാവി എസ് എസ് ദേശ്‌വാള്‍. ഇന്ത്യൻ സേനയുടെ മനോവീര്യം വളരെ ഉയർന്നതാണ്. രാജ്യത്തിനുവേണ്ടി ജീവൻപോലും നൽകാൻ സേന തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ലഡാക്കില്‍ ചൈനയുമായി സംഘര്‍ഷ സാദ്ധ്യത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഐ.ടി.ബി.പി മേധാവി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യ- ചൈന സൈനികർ തമ്മിൽ സംഘർഷമുണ്ടായ ലഡാക്കിലേക്ക് പ്രധാനമന്ത്രി അപ്രതീക്ഷിതമായിട്ടായിരുന്നു എത്തിയത്. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത്, കരസേന മേധാവി എം.എം നരവനെ എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ഇന്ത്യന്‍ സൈന്യമായാലും വ്യോമസേനയായാലും ഐ.ടി.ബി.പി ആയാലും മനോവീര്യത്തില്‍ കുറവില്ല. അവർ രാജ്യത്തിനായി ജീവൻ നൽകാനും തയ്യാറാണ്. ഐ.ടി.ബി.പിയാണ് 3,488 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ഇന്ത്യ-ചൈന അതിര്‍ത്തി സംരക്ഷണത്തിന് നേതൃത്വം നല്‍കുന്നത്. നിലവില്‍ സംഘര്‍ഷ സാദ്ധ്യത നിലനില്‍ക്കുന്ന മേഖലകളില്‍ സൈന്യത്തിന് ഉറച്ച പിന്തുണയാണ് ഐ.ടി.ബി.പി ജവാന്‍മാര്‍ നല്‍കുന്നത്. പുതുതായി 30 കമ്പനി സേനയെക്കൂടി ഐ.ടിബി.പിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരോ കമ്പനി സേനയിലും 100 ജവാന്‍മാര്‍ വീതമാണുണ്ടാകുക.
രാജ്യാതിര്‍ത്തികള്‍ സംരക്ഷിക്കാനായി സേനകള്‍ സ്വയം സമര്‍പ്പിച്ചിരിക്കുകയാണ്. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ നിരവധി ജവാന്‍മാരാണ് മുന്‍പ് ജീവന്‍ ബലിയര്‍പ്പിച്ചത്. വരും കാലങ്ങളിലും തങ്ങളുടെ ജവാന്‍മാര്‍ രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്യാന്‍ തയ്യാറാണെന്നും എസ് എസ് ദേശ്‌വാള്‍ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |