ന്യൂയോർക്ക്: കൊവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസുകളിലേക്ക് മാറിയ വിദേശ വിദ്യാർത്ഥികൾ രാജ്യം വിടണമെന്ന് അമേരിക്ക. രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് യു.എസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് ഫോർസ്(ഐ.സി.ഇ) വ്യക്തമാക്കി.
'പൂർണ്ണമായും ഓൺലൈൻ ക്ലാസുകളിലേക്ക് മാറിയ എഫ് 1, എം 1 വിദ്യാർത്ഥികൾ അമേരിക്കയിൽ തുടരരുത്. വിദ്യാർത്ഥികൾ രാജ്യം വിടുകയോ അല്ലെങ്കിൽ മറ്റ് സ്‌കൂളിലേക്ക് മാറുകയോ പോലുള്ള മറ്റ് നടപടികൾ കൈക്കൊള്ളണം. അല്ലാത്തപക്ഷം ഗുരുതരമായ നടപടികളിലേക്ക് കടക്കും'- യു.എസ് ഇമിഗ്രേഷൻ ആന്റ് കസ്റ്റം എൻഫോഴ്സ്‌മെന്റ് ഒരു പ്രസ്താവനയിൽ പറഞ്ഞു.
സ്‌കൂളുകളിലും/ പ്രോഗ്രാമുകളിലും പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വീസ നൽകില്ലെന്നും, പൂർണ്ണമായും ഓൺലൈനിലേക്ക് ക്ലാസുകൾ മാറിയ വിദ്യാർത്ഥികളെ അമേരിക്കയുടെ അതിർത്തിയിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്നും ഐ.സി.ഇ വ്യക്തമാക്കി. അതേസമയം, അമേരിക്കയിലെ മിക്ക കോളേജുകളും സർവകലാശാലകളും അടുത്ത സെമസ്റ്ററിനായുള്ള പദ്ധതികൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |