തിരുവനന്തപുരം: നയതന്ത്ര പരിരക്ഷയുപയോഗിച്ച് ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണം കടത്തിയത് അതിവിഗദ്ധമായാണെന്ന് കസ്റ്റംസ്. ബാത്ത് റൂമിലുപയോഗിക്കുന്ന സ്റ്റീൽ പൈപ്പ്,
ഡോറിന്റെ ഹാൻഡിൽ എന്നിവയ്ക്കുള്ളിൽ അതേ ആകൃതിയിൽ തിരുകിക്കയറ്റുകയായിരുന്നു. സാധാരണഗതിയിൽ ഇത് സ്കാനിംഗിൽ പോലും കണ്ടെത്താൻ പ്രയാസമാണ്. സ്റ്റീൽ പൈപ്പുകൾക്കുളളിൽ ഒളിപ്പിച്ച സ്വർണ്ണം മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് കസ്റ്റംസ് പുറത്തെടുത്തത്. ഏറെക്കാലത്തെ ഗൂഢാലോചനയ്ക്ക് ശേഷമായിരിക്കണം ഇത്തരമൊരു മാർഗ്ഗം സ്വീകരിച്ചതെന്നാണ് കസ്റ്റംസ് പറയുന്നത്. യു.എ.ഇയിലെ ചില മലയാളികൾ തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും കസ്റ്റംസ് പറയുന്നു. കൊവിഡ് കാലത്ത് മൂന്നുതവണ ഡിപ്ലോമാറ്റിക് ബാഗേജ് ഉപയോഗിച്ച് സ്വർണം കടത്തിയിട്ടുണ്ടെന്നാണ് സരിത്തിന്റെ മൊഴി.
സ്വർണത്തിളക്കത്തോടെ മുന്നോട്ട്: ജേക്കബ് തോമസ്
സ്വർണക്കടത്തുകേസിലെ പ്രതിക്ക് മുഖ്യമന്ത്റിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ആരോപണം ശക്തമാകുമ്പോൾ സർക്കാരിനെ പരിഹസിച്ച് ജേക്കബ് തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. 'മുഖ്യ വികസനമാർഗം.. സ്വർണം പ്രവാസി നാട്ടിൽ നിന്നും വരണം. പ്രവാസികൾ വരണം എന്ന് നിർബന്ധമില്ല. സ്വർണത്തിളക്കത്തോടെ നാം മുന്നോട്ട്..' എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |