തിരുവനന്തപുരം: കെ.ആർ. ഗൗരിഅമ്മയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പിറന്നാൾ ആശംസകൾ നേർന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയിൽ അനുപമമായ പങ്കാണ് ഗൗരിയമ്മ വഹിച്ചതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. കെ.ആർ. ഗൗരിഅമ്മയെ മാറ്റി നിറുത്തിക്കൊണ്ട് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം എഴുതാൻ സാദ്ധ്യമല്ല. ഭരണരംഗത്തും കേരളത്തെ പുരോഗതിയിലേക്ക് നയിച്ച അനവധി സംഭാവനകൾ ഗൗരിഅമ്മയുടേതായി ഉണ്ട്. സമൂഹ നന്മയ്ക്കായി സ്വയമർപ്പിച്ച ജീവിതം കേരളത്തിലെ പുരോഗമന രാഷ്ട്രീയത്തിന് എക്കാലവും പ്രചോദനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |