തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും, അദ്ദേഹത്തിന്റെ ഓഫിസിനുമെതിരെ ആരോപണമുയർന്നുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ സമീപം നിൽക്കുന്ന പ്രധാന പ്രതിയായി സംശയിക്കുന്ന സ്വപ്നയുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് വിമർശകർ അരോപണവുമായി എത്തിയത്.
ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്ക് പിന്തുണയുമായെത്തിയിരിക്കുകയാണ് നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി.ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരം രംഗത്തെത്തിയിരിക്കുന്നത്.'ഞാനും ഇങ്ങനെയൊക്കെ ഫോട്ടോ എടുത്തിട്ടുണ്ട്..ഇനി നാളെ ഞാൻ വല്ല കേസിലും പെട്ടുപോയാൽ (പെടുത്താതിരുന്നാൽ മതി) അതിന്റെ ഉത്തരവാദി മുഖ്യമന്ത്രി ആവ്വോ?അദ്ദേഹം എന്നോട് ചിരിക്കുന്നുമുണ്ട്' -എന്നാണ് മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് നടി കുറിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |